പൊന്നാനി, ചാവക്കാട്, ആലപ്പുഴ... കടലിൽ ശതകോടികളുടെ മണൽപർവതങ്ങൾ; ‘യന്ത്രക്കയ്യിട്ടു’ വാരാൻ കേന്ദ്രം; ‘കൊല്ലം പരപ്പ് തകരും’

Mail This Article
രാജ്യത്താദ്യമായി, കടൽ കുഴിച്ചു മണൽവാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ വിവാദത്തിന്റെ കടലേറ്റം തീർക്കുന്നു. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള തീരക്കടലിലും പുറത്തും സ്വകാര്യ കമ്പനികൾ ഉൾപ്പെടെ മണൽ വാരാനെത്തുന്നതിൽ 10 ലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികൾ വലിയ ആശങ്കയിൽ. കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതാണ് വിവാദത്തിനു വഴിതുറന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാകും നിർമാണാവശ്യത്തിനുള്ള മണൽ ഖനനത്തിനു തുറന്നുകൊടുക്കുക. ഗുജറാത്തിലെ പോർബന്തറിൽനിന്നു ചുണ്ണാമ്പുചെളിയും (ലൈം മഡ്) ആൻഡമാൻ– നിക്കോബാറിൽനിന്നു പോളിമെറ്റാലിക് നൊഡ്യൂളുകൾ എന്ന ധാതുക്കളുമാണ് ഖനനം ചെയ്യുന്നത്. കേരളത്തിനു സമീപം കടലിൽ 74.5 കോടി ടൺ മണൽശേഖരമുണ്ടെന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ (22.22 കിലോമീറ്റർ) പ്രദേശത്തിനുള്ളിലും പുറത്തെ പ്രത്യേക സാമ്പത്തിക