‘ആ പെൺകുട്ടിയുടെ പിറകെ പുരുഷന്മാർ ചുറ്റിക്കറങ്ങുന്നുണ്ട്’; 2022ലും മൊണാലിസ ക്യാമറയിൽ; സംവിധായകൻ വീട്ടിലെത്തി പറഞ്ഞത് രഹസ്യം!

Mail This Article
കുംഭമേള തുടങ്ങി ഒരാഴ്ച തികയും മുൻപേ പ്രയാഗ്‌രാജിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെട്ട പെൺകുട്ടി; അതാണിന്ന് ഇൻർനെറ്റിൽ ലക്ഷക്കണക്കിനാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മൊണാലിസ ഭോസ്‌ലേയുടെ മേൽവിലാസം. രുദ്രാക്ഷമാല വിൽക്കാൽ യുപിയിലെത്തിയ പെൺകുട്ടി വൈറലായതും ആരാധകർ അവളെ തേടിയിറങ്ങിയതും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ഒടുവിൽ ആരാധകരുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചു കഴിയേണ്ട അവസ്ഥ വരെ വന്നു ആ പെൺകുട്ടിക്ക്. ഇന്റർനെറ്റിൽ ലക്ഷക്കണക്കിനാളുകൾ തിരഞ്ഞ ആ പെൺകുട്ടി യഥാർഥത്തിൽ ആരാണ്? എന്താണ് മൊണാലിസയുമായി ബന്ധപ്പെട്ട് ഉയരുന്ന പുതിയ വാർത്തകൾ? താനൊരു നടിയാകുമെന്ന് സ്വപ്നം കണ്ടിരുന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നാടോടിക്കഥയിലേതു പോലെയാണ് ഓരോ കാര്യങ്ങളും സംഭവിക്കുന്നത്. വൈകാതെ വെള്ളിത്തിരയിലും നമുക്ക് കാണാനാകുമോ മൊണാലിസയെ? അതിനിടെ ഈ പതിനാറുകാരിയെപ്പറ്റി മറ്റു ചില കൗതുക വാർത്തകളും പുറത്തുവന്നിട്ടുണ്ട്.