പഠനത്തിനായി നാടുവിടുന്ന യുവാക്കളിൽ ഭൂരിഭാഗവും വിദേശത്തുതന്നെ ജോലി നേടി, ആ രാജ്യത്തെ പൗരത്വവും സ്വന്തമാക്കി തനിനാടൻ വിദേശിയായി കഴിയാനാണ് ആഗ്രഹിക്കുന്നത്. മക്കൾ കൂട്ടത്തോടെ വിദേശത്തേക്കു പറക്കുന്നതിനാൽ പ്രായമായ മാതാപിതാക്കൾ തനിച്ചാകുന്ന കാഴ്ചയും കേരളത്തിൽ സാധാരണമായിക്കഴിഞ്ഞു. വിഡിയോകോളിലൂടെ മാത്രം മക്കളെക്കണ്ട് തനിച്ചു കഴിയാൻ വിധിക്കപ്പെട്ടവരായി നമ്മുടെ വയോജനങ്ങളിൽ പലരും.
ഒറ്റപ്പെട്ടു കഴിയേണ്ടി വന്നാലും വിദേശമാതൃകയിലുള്ള കെയർ ഹോമുകളെയും ലിവിങ് ഹോമുകളെയും സമൂഹത്തിന്റെ ഭാഗമാക്കാൻ മലയാളി മടിക്കുന്നുണ്ട്. ഈ ചിന്താഗതിക്കിടെ വ്യത്യസ്തരാകുകയാണ് പാലായിലെ സിനർജി ഹോംസ് എന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ. അവരുടെ വിശേഷങ്ങളിലേക്ക്.
പാലാ സിനർജി ഹോമിലെ വീടുകൾ. ചിത്രം: Manorama
Mail This Article
×
പ്രവാസവും കുടിയേറ്റവും മലയാളികൾക്ക് പുതുമയുള്ള കാര്യമല്ല, എങ്കിലും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. പതിമൂന്ന് ലക്ഷത്തിലധികം വീടുകളാണ് കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. നിരവധി വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. ഇനിയുള്ള കാലം കേരളം നേരിടാൻ പോകുന്ന വലിയൊരു പ്രശ്നമാണ് വയോജനക്ഷേമം. എന്നാൽ ഭൂരിഭാഗം മലയാളികളും ഇപ്പോഴും കെയർ ഹോമുകൾ, സീനിയർ ലിവിങ് ഹോമുകൾ തുടങ്ങിയ സംവിധാനവുമായി മാനസികമായി പൊരുത്തപ്പെട്ടിട്ടില്ല. ഇതിനെയെല്ലാം പ്രായമായവരെ കൊണ്ടുതള്ളാനുള്ള 'വൃദ്ധസദനം' എന്ന രീതിയിലാണ് പലരും കാണുന്നത്.
കേരളം നേരിടുന്ന ഈ പ്രശ്നത്തിന് വളരെ പോസിറ്റീവായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം മുതിർന്ന പൗരന്മാർ. സമാനമനസ്കരായിട്ടുള്ള 15 ദമ്പതികൾ ഒന്നിച്ച്
English Summary:
Old age living Kerala: Fifteen Families, One Community: Redefining Elderly Care in Kerala. Synergy Homes in Pala showcases a successful model of shared living.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.