തീരക്കടലിലെ മൺചിറ വെട്ടി കൊച്ചിയിലേക്കു കപ്പൽ കൊണ്ടുവരാൻ സർ റോബർട്ട് ബ്രിസ്റ്റോയെന്ന പോർട്ട് എൻജിനീയർ തുടക്കമിട്ടത് 100 വർഷം മുൻപാണ്. ഒരു മണ്ണുമാന്തിക്കപ്പൽ നിർമിക്കാനുള്ള കരാർ നൽകിക്കൊണ്ടായിരുന്നു അത്, 1925 ൽ. ഒന്നിലധികം പ്രണയങ്ങൾ അടിത്തറയിട്ട കൊച്ചി തുറമുഖത്തിന്റെ ചരിത്രം അവിടെ തുടങ്ങി. കൊച്ചിയുടെ പേരിൽ പ്രണയബദ്ധരായവരാണ് റോബർട്ട് ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും. മക്കളില്ലാതിരുന്ന അവരുടെ കുട്ടിയായിരുന്നു കൊച്ചി തുറമുഖം. വൈസ്രോയിയായിരുന്ന വില്ലിങ്ഡൻ പ്രഭുവിനും ലേഡി വില്ലിങ്ഡനിനും കൊച്ചിയോടുണ്ടായിരുന്നതും തീവ്രമായ പ്രണയം തന്നെ. അതുവരെ ഒന്നായിക്കിടന്ന വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും രണ്ടായി മുറിച്ചത് 1341 ലെ പ്രളയ ജലമാണ്. കിഴക്കൻ മലവെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ അതൊരു അഴിമുഖമായി. ആ പ്രളയത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു, പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായി. കൊച്ചിയിൽ പുതുതായി തുറന്ന, ആഴംകുറഞ്ഞ അഴിയിലൂടെ പത്തേമാരികൾ വന്നു. സുമാർ 5 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്കു പത്തേമാരികൾ ചരക്കെത്തിക്കും. വൈപ്പിനിന്റെയും ഫോർട്ട്കൊച്ചിയുടെയും കരയുടെ അത്ര നീളത്തിൽ 5 കിലോമീറ്റർ വീതിയിൽ കടലിൽ ഇന്നും

loading
English Summary:

The Love Story Behind Kochi Port's Construction, History of the Transformation Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com