‘തനിഷയേയും അംബികയേയും ഞങ്ങൾ മറക്കില്ല; മുണ്ടുടുത്തു വന്ന ഫ്രഞ്ച് സംഘത്തെയും’; ഇതാണ് വിനോദസഞ്ചാരത്തിലെ വനിതാ വിജയം - ആലപ്പി റൂട്ട്സ്

Mail This Article
ആലപ്പുഴയിലെത്തിയാല്‍ എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ