തിരയിരമ്പത്തിനൊപ്പം ഉയരുന്ന ബാങ്കുവിളി, കടപ്പുറത്തെ കാറ്റേറ്റ് കോഴിക്കോടൻ നോമ്പുതുറ: ടയർ പത്തിരി, കുഞ്ഞിപ്പത്തിരി, കൂന്തൾ നിറച്ചത്; മനസ്സും വയറും നിറയും

Mail This Article
മണൽപ്പരപ്പിൽ ചുറ്റും കൂടിയിരിക്കുന്നവർ കടൽക്കാറ്റിന്റെ ചൂളം വിളിക്കപ്പുറം ബാങ്ക് വിളിക്കായി കാതോർക്കുന്നത് കാണാം വൈകുന്നേരങ്ങളിൽ കോഴിക്കോട് കടപ്പുറത്ത്. അപ്പോഴേയ്‌ക്കും പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ബീച്ചിൽ അങ്ങിങ്ങായുള്ള തട്ടുകടകളിൽ നിന്നൊഴുകുന്ന വെളിച്ചം ഇടയ്ക്കിടെ കരയിലേക്ക് കയറി വരുന്ന തിരമാലകളിലേക്കും ചെരിഞ്ഞിറങ്ങും. ആ കടലിനപ്പുറത്തുള്ള അറബി നാട്ടിൽ നിന്നുവന്ന കാരക്ക കഴിച്ചു കൊണ്ടായിരിക്കും മിക്കവരും നോമ്പുതുറക്കുന്നത്. വീട്ടിലും ഹോട്ടലുകളിലും നോമ്പുതുറക്കുന്നതിന് പകരം വിഭവങ്ങളുമായി കടപ്പുറത്തേയ്ക്ക് എത്തുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടുകയാണ്. നോമ്പ് തുറക്കാൻ നിരവധി കുടുംബങ്ങളാണ് ബീച്ച് തിരഞ്ഞെടുക്കുന്നത്. കോഴിക്കോട് സൗത്ത് ബീച്ച്, ഭട്ട് റോഡ്, കോന്നാട് ബീച്ച് എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രം. നോമ്പ് തുറക്കാനായി വിവിധ ഇടങ്ങളിൽ നിന്നായി ആളുകളെത്തുന്നുണ്ട്. കോഴിക്കോട് നഗരത്തിന് പുറത്തു നിന്നുള്ളവരും ഇവിടെ നോമ്പുതുറക്കാൻ എത്തുന്നത് കാണാം. വീട്ടിൽ നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയ ശേഷം വൈകിട്ടോടെ ബീച്ചുകളിലെത്തി സൗകര്യപ്രദമായ സ്ഥലത്ത് ഇടംപിടിക്കും. വലിയ വിരിപ്പുകളിൽ ഭക്ഷണ പദാർഥങ്ങളും ജ്യൂസുകളും നിരത്തി വച്ച് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കും. തരിക്കഞ്ഞി മുതൽ