‘സൂപ്പര്‍ പവര്‍’ ഉണ്ടെന്ന് തോന്നാറുണ്ടോ? വെറും മൂഡ്സ്വിങ്ങല്ല ബൈപോളാര്‍ ഡിസോര്‍ഡര്‍; എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം?

Mail This Article
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള്‍ ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്‌നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്‍ധിക്കുവാനും ഇടയുണ്ട്.