‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്‌കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി. ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു.

എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്‌കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി.

Representative Image. martin-dm/Istock.com
ADVERTISEMENT

ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?

ഈ ഡിജിറ്റൽ ലോകത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ വേണ്ടെന്നു വയ്ക്കാനാകില്ല. പക്ഷേ നിയന്ത്രിതമായി ഉപയോഗിക്കാം.

ആരോഗ്യകരമായ ജീവിതം നയിക്കാനായി നമ്മളിൽ പലരും ഡയറ്റെടുക്കാറില്ലേ ? ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തോട് നോ പറയാറില്ലേ? അതുപോലെത്തന്നെ ഫോൺ ഉപയോഗത്തിന്റെ കാര്യത്തിലും  ഡയറ്റിങ് ആയാലോ? ഒരു നിശ്ചിത സമയത്തേക്കു നിങ്ങളുടെ ഫോൺ ഉപയോഗം കുറയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനെയാണ് ഫോൺ ഡയറ്റിങ് എന്നു പറയുന്നത്. 72 മണിക്കൂർ ഫോൺ ഉപയോഗിക്കാതെ ഇരുന്നാൽതന്നെ നമ്മളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഫോൺ അഡി‌ക്‌ഷൻ ഉള്ള ആളുകളിൽ.

Representative Image. Dragon Claws/Istock.com

ഉറക്കം മെച്ചപ്പെടുത്തുന്നതിനോ മാനസിക സമ്മർദം കുറയ്ക്കുന്നതിനോ ശാരീരികാധ്വാനത്തിനോ പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനോ ഒക്കെയായി ആളുകൾ പലപ്പോഴും ഫോൺ ഡയറ്റിങ് നടത്താറുണ്ട്. ഒറ്റയടിക്ക് ഫോൺ ഉപയോഗം കുറയ്ക്കുന്നതിനു പകരം ഘട്ടംഘട്ടമായി സമയം ക്രമീകരിക്കാം. ഇതുവഴി ഫോൺ ഉപയോഗ സമയം കുറയ്ക്കാം.

∙ മൊബൈൽ ഫോണും ലഹരിക്കു സമാനം

ADVERTISEMENT

മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തെയും തലച്ചോറിനെയും എങ്ങനെയാണ് മാറ്റുന്നത് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠിക്കുകയാണ്. അതിന്റെ ഭാഗമായി 18നും 30നും ഇടയിൽ പ്രായമുള്ള 25 യുവാക്കളെ ഉൾപ്പെടുത്തി ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ഗവേഷകർ ഒരു പരീക്ഷണം നടത്തിയിരുന്നു. 72 മണിക്കൂർ നേരത്തേക്ക് സ്മാർട്ട്‌ഫോൺ ഉപയോഗം പരമാവധി കുറയ്ക്കാൻ ഈ യുവാക്കളോട് ആവശ്യപ്പെട്ടു. അത്യാവശ്യ ആശയവിനിമയങ്ങളും ജോലി സംബന്ധമായ പ്രവർത്തനങ്ങളും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഫോൺ ഡയറ്റ് നമ്മുടെ ന്യൂറൽ പാറ്റേണിലും പ്രവർത്തനത്തിലും എന്തു തരത്തിലുള്ള ഫലമാണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്താനായി ഗവേഷണത്തിന് വിധേയരായ യുവാക്കളിൽ ഫോൺ ഡയറ്റിന് മുൻപും ശേഷവും മാഗ്നറ്റിക് റെസണൻസ് ഇമേജിങ് (എംആർഐ) സ്കാനും മനഃശാസ്ത്ര പരിശോധനകളും നടത്തിയിരുന്നു. 

Representative Image: ChampPixs/istockphoto

ഫോൺ ഡയറ്റിനുശേഷം, അതായത് 72 മണിക്കൂർ ഫോൺ ഉപയോഗം നിയന്ത്രിച്ചതിനുശേഷം നടത്തിയ സ്കാനുകളിൽ, പങ്കെടുത്തവരെ വിവിധ ഇമേജ് പ്രോംപ്റ്റുകൾ കാണിച്ചു - സ്മാർട്ട്‌ഫോണുകൾ ഓണാക്കിയതും ഓഫാക്കിയതുമായ ചിത്രങ്ങൾ, ബോട്ടുകൾ, പൂക്കൾ പോലുള്ള ചിത്രങ്ങളായിരുന്നു കാണിച്ചത്. ഫോണുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണിച്ചപ്പോൾ യുവാക്കളുടെ തലച്ചോറിന്റെ ചില ഭാഗങ്ങളിൽ മാറ്റങ്ങൾ കാണപ്പെട്ടു. ലഹരിവസ്തുക്കളുടെ ആസക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്ക സിഗ്നലുകൾക്ക് സമാനമായിരുന്നു അവ. നമ്മുടെ ഫോണുകൾ നിക്കോട്ടിൻ അല്ലെങ്കിൽ മദ്യം പോലെ ആസക്തി ഉളവാക്കാൻ സാധ്യതയുണ്ടെന്ന വലിയ കണ്ടെത്തലായിരുന്നു അവ.

∙ വേണ്ടത് സ്വയം പ്രതിരോധം

‘‘പതിമൂന്നുകാരി മൊബൈൽഗെയിം കളിച്ചു തുലച്ചത് 52 ലക്ഷം രൂപ. മൊബൈൽ ഗെയിമുകൾക്ക് അടിമയായ പെൺകുട്ടി തുടരെത്തുടരെ അമ്മയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയായിരുന്നു. 5 മാസം കൊണ്ടാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇത്രയും പണം നഷ്ടപ്പെട്ടത്. സ്കൂളിൽ പെൺകുട്ടി അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട ടീച്ചറാണ് അമ്മയെ വിവരമറിയിച്ചത്. അവർ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 5 രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇടപാടുകൾ സംബന്ധിച്ച ബാങ്ക് സന്ദേശങ്ങൾ മാതാവിന്റെ ഫോണിൽ നിന്ന് അപ്പപ്പോൾ കുട്ടി ഡിലീറ്റ് ചെയ്തതിനാൽ പണം ചോരുന്നത് അറിഞ്ഞില്ല.’’

Representative image. Georgijevic/Istock.com
ADVERTISEMENT

ഇതും നമുക്ക് ചുറ്റും നടന്ന സംഭവമാണ്. ഇത്തരത്തിൽ ഒട്ടേറെ കേസുകളുണ്ടാകുന്നുണ്ട്. പലരും മാനക്കേട് ഭയന്നും കുഞ്ഞുങ്ങളുടെ ഭാവി ആലോചിച്ചും പുറത്തുപറയാറില്ല. 12 വയസ്സു കഴിഞ്ഞവർ മാതാപിതാക്കളുടെ സമ്മതത്തോടെ വേണം ഗെയിമുകളിൽ കളിക്കാനെന്ന് നിർമാതാക്കൾ തന്നെ മുന്നറിയിപ്പു നൽകാറുണ്ട്. പക്ഷേ അതൊന്നും അച്ഛനമ്മമാർ തിരിച്ചറിയാറില്ല. കുട്ടിയുടെ മൊബൈൽ ഫോൺ, ഓൺലൈൻ ഇടപെടലുകളെക്കുറിച്ച് അറിവുണ്ടാകുക എന്നതാണു പ്രതിവിധി.

അപകടം പിടിച്ച ഗെയിമുകളെ നിരോധിക്കുകയെന്നത് എളുപ്പമല്ല. ഒന്നു നിരോധിച്ചാൽ പിന്നാലെ മറ്റൊന്നെത്തും. അപ്പോൾ സ്വയം പ്രതിരോധം തീർക്കുകയാണു വേണ്ടത്. ഫോണിൽനിന്നും ഇന്റർനെറ്റിൽനിന്നും കുട്ടികളെ പാടെ അകറ്റി നിർത്തുന്നത് പ്രായോഗികമല്ല. പഠനാവശ്യങ്ങൾക്കും മറ്റും ഫോണും ഇന്റർനെറ്റുമെല്ലാം വേണ്ടിവരും. പക്ഷേ ചില കാര്യങ്ങളിൽ കരുതലെടുക്കാം.

കുട്ടികൾക്ക് ഫോൺ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ മുറിയടച്ചുള്ള ഇന്റർനെറ്റ് ഉപയോഗം വിലക്കണം.
∙ വീട്ടിലെ പൊതു ഇടങ്ങളിൽ അതിനുള്ള സൗകര്യമൊരുക്കാം.
∙  മാതാപിതാക്കളും ഫോൺ ഉപയോഗം കുറയ്ക്കണം. വീട്ടിലെ എല്ലാവരുടെയും ഫോണുകൾ ഒരിടത്തു സൂക്ഷിക്കാം.
∙ കിടപ്പുമുറികളിലേക്കും ശുചിമുറിയിലേക്കും ഫോൺ കൊണ്ടുപോകുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
∙ കിടപ്പുമുറിയിലിരുന്നുള്ള പഠനവും വേണ്ട.
∙ ഫോൺ കട്ടിലിനു സമീപം വച്ച് ഉറങ്ങുന്നവർ ഉണരുമ്പോഴും ആദ്യം തപ്പിയെടുക്കുന്നത് ഫോണായിരിക്കും. ആ പതിവ് മാറ്റാം.

Representative Image: PrasannaPix/Shutterstock

അവധിക്കാലമായതോടെ കുട്ടികൾ സ്വാഭാവികമായും ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. ഫോൺ ഉപയോഗിക്കുന്നതിനു കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു മുൻപു ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികൾക്കു ശരിയായ അവബോധം രക്ഷിതാക്കൾ നൽകുകയാണു വേണ്ടത്.

∙ അവധിക്കാലമാണ്, എങ്ങനെയെല്ലാം ശ്രദ്ധവേണം?

∙ ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്നു മനസ്സിലാക്കാനും യഥാർഥമായുള്ളതും വ്യാജമായ കാര്യങ്ങളും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണം.
∙ വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം. ഇത്തരം തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്‌വേഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ പഠിപ്പിക്കണം.
∙ അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ അപരിചിതരിൽ നിന്നു ലഭിച്ചാൽ രക്ഷിതാക്കളെ സമീപിക്കണമെന്നു പറയണം.
∙ അപരിചിതരിൽ നിന്നുള്ള സൗഹൃദ അഭ്യർഥനകൾ സ്വീകരിക്കരുത്.
∙ സമൂഹമാധ്യമ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തണം.
∙ ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.
∙ പേരന്റിങ് ആപ്പുകൾ ഉപയോഗിച്ച് ഫോണുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം.

Representative Image. umesh negi/Istock.com

ഈ ഡിജിറ്റൽ ലോകത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ വേണ്ടെന്നു വയ്ക്കാനാകില്ല. പക്ഷേ നിയന്ത്രിതമായി ഉപയോഗിക്കാം. പഠനാവശ്യത്തിനൊപ്പം തന്നെ ആശയവിനിമയത്തിനായും കുട്ടികൾക്ക് ഫോൺ നൽകാം. എന്നാൽ പുതിയ ആപ്പുകളും മറ്റു ഡൗൺലോഡ് ചെയ്യുമ്പോൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം. രഹസ്യസ്വഭാവത്തോടെ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് വിലക്കണം. പഠനത്തിനാണെങ്കിലും അസമയത്തുള്ള ഉപയോഗം വേണ്ട. പ്രായത്തിന് അനുയോജ്യമായ ഓൺലൈൻ വിനോദങ്ങളാകാം. അപ്പോഴും മാതാപിതാക്കളുടെ ഒരു കണ്ണുണ്ടാകണം. അനാവശ്യ സൈറ്റുകളിൽ കയറുന്നതു തടയാൻ ‘പേരന്റിങ് ആപ്പു’കൾ ഉപയോഗിക്കാം. കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം പരിമിതപ്പെടുത്തുന്നത് അവരോട് അതേപ്പറ്റി സംസാരിച്ച ശേഷമാകണം.

∙ ‘‘കുട്ടിയെ മാത്രം പഴിക്കേണ്ട’’

‘‘ഓൺലൈൻ അഡിക്‌ഷനിൽ നിന്ന് കുട്ടികൾ സ്വയം മാറുകയല്ല, കുടുംബം ഒന്നാകെ അതിനു തയാറെടുപ്പു നടത്തുകയാണു വേണ്ടത്. കുട്ടികൾ മാത്രമല്ല നല്ലൊരു ശതമാനം മാതാപിതാക്കളും ഓൺലൈൻ അഡിക്‌ഷനിൽ പെട്ടവരാണ്. ഞങ്ങൾ എത്ര ശ്രമിച്ചിട്ടും കുട്ടിയുടെ സ്വഭാവം മാത്രം മാറുന്നില്ല എന്നു പരാതിപ്പെടുന്നവരെ കാണാം. എന്നാൽ തങ്ങളുടെ പ്രവൃത്തി കൂടെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നില്ല. അപ്പോൾ ചികിത്സ കുട്ടിക്ക് മാത്രമല്ല, കുടുംബത്തിന് ഒന്നായി തന്നെ വേണം. എല്ലാവരും സ്ക്രീൻടൈം കുറയ്ക്കണം. ഒരു നിശ്ചിത സമയം മാത്രമേ ഫോൺ ഉപയോഗിക്കുകയുള്ളൂ എന്ന് എല്ലാവരും തീരുമാനിക്കണം. വീട്ടുജോലിക്കിടെയോ, വർക്ക് ഫ്രം ഹോമിനിടയോ കുട്ടികളുടെ ‘ശല്യം’ ഒഴിവാക്കാനായി ഫോൺ കൊടുക്കുന്നതും നിർത്തണം.

ഇത്ര സമയം പഠിച്ചാൽ അരമണിക്കൂർ ഫോൺ ഉപയോഗിക്കാം തുടങ്ങിയ നിയന്ത്രണങ്ങൾ കൊണ്ടുവരണം, പാലിക്കുകയും വേണം. ഫോൺ ഉപയോഗം കുറച്ചാൽ കുറേയെറെ സമയം ലഭിക്കും. അത് ഫലപ്രദമായി വിനിയോഗിക്കാനുമാകണം. ഒഴിവുവേളകൾ നന്നായി പ്രയോജനപ്പെടുത്തണം. ദിവസം ഒരു നേരമെങ്കിലും എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണം. രസകരമായ സംഭാഷണങ്ങളിൽ ഏർപ്പെടണം. ആ സമയത്തൊന്നും മൊബൈൽ ഫോൺ വേണ്ട. ഒന്നിച്ചു യാത്രകൾ പ്ലാൻ ചെയ്യാം. കുട്ടികളെ കളിക്കാനും വിടണം. പ്രകൃതി, പാട്ടുകൾ മറ്റ് വിനോദങ്ങൾ എന്നിവയുമായി ഇടകലർത്തണം. ഇതൊക്കെ ചെയ്താലും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് മാറ്റം വരണമെന്നില്ല. ചുരുങ്ങിയത് 3 മാസമെങ്കിലും മാറ്റത്തിന് പരിശ്രമിക്കാം. പതിയെപ്പതിയെ ഫലം കണ്ടു തുടങ്ങും.

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഷാലിമ കൈരളി, അസിസ്റ്റന്റ് പ്രഫസർ (സൈക്യാട്രി), ആലപ്പുഴ മെഡിക്കൽ കോളജ്)

English Summary:

Phone Dieting: A Practical Solution to Excessive Screen Time, Protecting Children in the Age of Smartphones.