‘‘ഒന്നു തൊടാനായി ഉയരുന്ന കരങ്ങളെ തൊട്ട്, തുറന്ന വാഹനത്തിൽ മാർപാപ്പ പോകുന്നു. ആൾക്കൂട്ടത്തിനിടെ കുഞ്ഞുങ്ങളെ എടുത്തുയർത്തി നിൽക്കുന്നവരെ കാണുമ്പോൾ വാഹനം നിർത്തി പാപ്പാ അനുഗ്രിക്കുന്നു, ആഗ്രഹം പോലെ അനുഗ്രഹം സ്വീകരിച്ച് അവർ സന്തോഷിക്കുന്നു...’’
ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലദേശ് സന്ദർശനത്തിനിടെ ആ ചിത്രങ്ങൾ പകർത്തിയ ധന്യമായ നിമിഷങ്ങളെ ഓർക്കുകയാണ് മലയാള മനോരമ പിക്ചർ എഡിറ്റര് റിജോ ജോസഫ്.
മ്യാൻമറിൽ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കാൻ എത്തിയവരെ അനുഗ്രഹിക്കുന്നു (ഫയൽ ചിത്രം : റിജോ ജോസഫ്/ മനോരമ)
Mail This Article
×
കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലദേശ് സന്ദർശനം റിപ്പോർട്ടു ചെയ്യാനായി മനോരമ സ്പെഷൽ കറസ്പോണ്ടന്റ് തോമസ് ഡൊമിനിക്കിനൊപ്പം പോകണം എന്നുള്ള നിർദേശം എഡിറ്റോറിയൽ ഡയറക്ടറിൽനിന്ന് ലഭിച്ചപ്പോൾ ഹൃദയം നിറഞ്ഞു. വിദേശത്ത് പല അസൈൻമെന്റുകളും ലഭിച്ചിട്ടുണ്ട് എങ്കിലും അതിനേക്കാളെല്ലാം ഏറെയായി സന്തോഷവും അഭിമാനവും നൽകുന്ന ഒന്ന്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ തയാറെടുപ്പിന് ലഭിച്ചുള്ളൂ.
ഞങ്ങളുടെ മുൻപിൽ വലിയ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. മാർപാപ്പയുടെ ഒപ്പം വത്തിക്കാനിൽനിന്ന് വലിയ ഒരു മാധ്യമസംഘം എല്ലാ വിദേശയാത്രയിലും ഉണ്ടാവും, അവർക്കാണ് എല്ലായിടത്തും പ്രയോരിറ്റി!. അതിനൊപ്പമല്ലാത്തതിനാൽ ചിലപ്പോൾ പല സ്ഥലത്തും പ്രവേശനം പോലും നിഷേധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ മുൻപിൽ പ്രതീക്ഷ ഉണ്ടായിരുന്നു, വിശ്വാസവും.
English Summary:
Blessed Moments: The Spiritual Experience on covering Pope Francis's visit to Myanmar and Bangladesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.