രാജ്യത്ത് സമീപ കാലത്തായി വായ്പാ വിതരണം ഉയർന്ന തോതിലാണെന്ന് കണക്കുകൾ പറയുന്നു. ഡിജിറ്റൽ ലെൻഡിങ് വ്യാപകമായതോടെ വ്യക്തിഗത വായ്പ എടുക്കുന്നവരുടെ എണ്ണവും കൂടി. എന്നാൽ ഇതോടൊപ്പം തിരിച്ചടവു മുടങ്ങുന്നു എന്ന പ്രശ്നവും ഉയരുന്നു.
പലരും ചില തെറ്റിദ്ധാരണകൾ കൊണ്ട് തിരിച്ചടവ് ശ്രദ്ധിക്കാതെ പോകാറുണ്ട്. വ്യക്തിഗത, ഈട് നൽകാത്ത വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾ എന്ത് ചെയ്യും? വായ്പയെടുത്തയാൾ മരിച്ചാൽ തിരിച്ചടവ് ബാധ്യത ആർക്ക്? ജോലിയുള്ളവർ വായ്പ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? അറിയണം ഇക്കാര്യങ്ങൾ.
ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ധനുമായ കെ.എ. ബാബു എഴുതുന്നു.
ഇന്ത്യൻ കറൻസി. (Photo: Shutterstock/Tanmoythebong)
Mail This Article
×
‘‘ഈട് നൽകാത്ത വായ്പകൾ നാം തിരിച്ചടച്ചില്ലെന്നു വയ്ക്കുക. ബാങ്കുകൾ എന്ത് ചെയ്യും?’’– കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഒരു സുഹൃത്ത് ഈ ചോദ്യം ചോദിച്ചത്. ഈട് ഒന്നും നൽകാത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിയില്ല എന്ന ധാരണ ഒന്ന് ഉറപ്പിക്കുവാനാണ് സുഹൃത്ത് ഈ ചോദ്യവുമായി വന്നത്. എന്നാൽ ഈ ധാരണ ശരിയാണോ? ഇത്തരം വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
ബാങ്കുകൾ വ്യക്തികൾക്ക് വായ്പ നൽകുന്നത് അവരുടെ പഴ്സനൽ ലയബിലിറ്റിയിൽ ആണ്. അതായത് ഈ വായ്പ തിരിച്ചടയ്ക്കുവാൻ ഈ വ്യക്തിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. തിരിച്ചടച്ചില്ലെങ്കിൽ, അല്ലെങ്കിൽ തവണ തിരിച്ചടയ്ക്കുവാൻ താമസിച്ചാൽ, വായ്പ എടുത്തയാളുടെ സിബിൽ റിപ്പോർട്ടിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും. സിബിൽ സ്കോർ 300 മുതൽ 900 വരെയുള്ള സ്കെയിലിൽ ആണ് രേഖപ്പെടുത്തുന്നത്. സ്കോർ
English Summary:
Unsecured Loan Defaults: Learn what happens if you don't repay unsecured loans. Discover the consequences, from damaged credit scores to legal action and asset seizure. Repaying on time protects your financial future.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.