ഇരാവാന്റെ പത്നി മോഹിനി ഒറ്റദിവസം കൊണ്ട് വിധവയായതുപോലെ ആയിരക്കണക്കിനു തിരുനങ്കമാർ വൈധവ്യം ഉറപ്പായിട്ടും തമിഴ്നാട്ടിലെ കൂവാഗത്ത് താലികെട്ടാനെത്തും. ആട്ടവും പാട്ടുമായി സന്തോഷത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ഒരു പകലും രാത്രിയും കഴിയുമ്പോൾ അലമുറയിട്ട കരച്ചിലിൽ അവസാനിക്കുന്നു. വായിക്കാം, കാണാം കൂവാഗത്തെ കാഴ്ചകൾ
കൂവാഗത്ത് കൂത്താണ്ടവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെത്തി കെട്ടിയ താലി പിറ്റേദിവസം അറുത്തുമാറ്റുന്നു (ചിത്രം: പി.അയ്യപ്പദാസ്)
Mail This Article
×
മഹാഭാരതയുദ്ധത്തിൽ പാണ്ഡവർ വിജയിക്കണമെങ്കിൽ 32 പുരുഷലക്ഷണങ്ങളുമൊത്ത ഒരാളെ കാളിക്ക് ബലി കൊടുക്കണമായിരുന്നത്രെ. അങ്ങനെ ഒരാളാണ്, അർജുനന് ഉലൂപിയിൽ ഉണ്ടായ പുത്രനായ ഇരാവാൻ. ബലിയാകാൻ തയാറായ ഇരാവാൻ പക്ഷേ, തനിക്ക് ഇതുവരെ മംഗല്യഭാഗ്യം അനുഭവിക്കാനായിട്ടില്ലെന്ന സങ്കടം കൃഷ്ണനുമായി പങ്കുവച്ചു. ബലിയാകാൻ നിൽക്കുന്ന ആളെ വിവാഹം കഴിക്കാൻ ഏതെങ്കിലും പെൺകുട്ടി തയാറാകുമോ? അങ്ങനെ കൃഷ്ണൻ മോഹിനിരൂപം പൂണ്ട് ഇരാവാനെ വിവാഹം കഴിച്ചെന്നും പിറ്റേന്ന് യുദ്ധത്തിനൊടുവിൽ ഇരാവാൻ ബലിയായെന്നുമാണു കഥ. ഇരാവാനെ കൃഷ്ണൻ കൂത്താണ്ടവരായി കൂവാഗത്ത് പ്രതിഷ്ഠിച്ചത്രെ.
മോഹിനി ഒറ്റദിവസം കൊണ്ട് വിധവയായതുപോലെ ആയിരക്കണക്കിനു മോഹിനിമാർ വൈധവ്യം ഏറ്റുവാങ്ങാനൊരുങ്ങി താലി കെട്ടാനെത്തുകയാണു കൂവാഗത്ത്. ദക്ഷിണേന്ത്യയിലെ ആയിരക്കണക്കിന് ട്രാൻസ് വനിതകളാണ് ആ ദിവസം ഇവിടെ താലി കെട്ടാനെത്തുന്നത്.
English Summary:
The Koovagam Festival in Tamil Nadu is a unique celebration for transgender women. A tradition rooted in the legend of Iravan.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.