'ധനികരായ പുരുഷന്മാർക്കൊപ്പം ഇരുത്തി; പ്രോസ്റ്റിറ്റ്യൂട്ടിനെ പോലെ തോന്നിപ്പിച്ചു': മില്ല തുറന്നു വിട്ട ഭൂതം, തെലങ്കാനയുടെ ‘ജൂനിയർ മാൻഡ്രേക്'?

Mail This Article
ഇന്ദ്രനീലവും വജ്രവും തിളങ്ങുന്ന, ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം രൂപ) ആ ലോകകിരീടത്തിന്റെ പ്രഭ നഷ്ടപ്പെടുകയാണോ? 140ൽ ഏറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന, കേവലം സൗന്ദര്യ മാനദണ്ഡങ്ങളേക്കാൾ, സാമ്പത്തിക– വ്യാപാര താൽപര്യങ്ങള്‍ കൂടി മാറ്റുരയ്ക്കപ്പെടുന്ന ലോകത്തെ പ്രമുഖ സൗന്ദര്യമത്സരമായ ‘മിസ് വേൾഡ്’ വിവാദച്ചുഴിയിലാണിന്ന്. മത്സരവേദിയൊരുക്കാൻ രാജ്യങ്ങൾ മുന്നോട്ടു വരാത്ത കാലത്ത്, മിസ് വേൾഡ് ഓർഗനൈസേഷന്റെ മേൽ അവസാന ആണിയും അടിക്കുകയാണോ, ആ മത്സരം പിറന്ന നാട്ടിലെ മത്സരാർഥി? മത്സരാർഥികളോട് ബഹുമാനമില്ല; സ്പോൺസർമാർക്കുള്ള ‘നന്ദിപ്രകടനം’ പോലെ ഉപയോഗിക്കപ്പെട്ടു –എന്നീ ആരോപണങ്ങൾക്ക് മിസ് വേൾഡ് ഓർഗനൈസേഷൻ മാത്രമല്ല, ഇന്ത്യയും മറുപടി പറയേണ്ടി വരും. കാരണം ഈ ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്പോൺസർമാർ ആതിഥേയരാജ്യത്തിലേതാണ്. 1951ൽ എറിക് മോർലി