അതിവേഗം തേങ്ങ ചിരകും, പോഷകം പോകാതെ ധാന്യം പൊടിക്കും, വീട് കൂളാക്കും, കറന്റ് ബില്ലും കുറയ്ക്കും; ഇനി അടുക്കളയിലും ‘അപ്ഗ്രേഡ്’

Mail This Article
അറ്റ്‌ലാന്റിക്കിന്റെ തീരത്തെ നമീബ് മരുഭൂമി. ഏകദേശം 2000 കിലോമീറ്ററോളമാണ് അറ്റ്ലാന്റിക് തീരത്തോടു ചേർന്ന് ഭൂമിയിലെ ഈ വമ്പൻ മരുഭൂമികളിലൊന്ന് പരന്നു കിടക്കുന്നത്. പുലർകാലത്ത് മരുഭൂമിയിലേക്ക് അറ്റ്‌ലാന്റിക്കിൽനിന്ന് മൂടൽ മഞ്ഞിറങ്ങും. അതേസമയത്തുതന്നെയാണ് ‘ഫോഗ്–ബാസ്കിങ് ബീറ്റിൽ’ എന്നറിയപ്പെടുന്ന ആ വണ്ടും പുറത്തേക്കിറങ്ങുക. അവ പതിയെ മണൽക്കുന്നുകൾക്കു മുകളിലേക്കു കയറും. കുന്നുകളെ തഴുകി മൂടൽമഞ്ഞ് ഒഴുകിപ്പരക്കുന്നുണ്ടാകും. കുന്നിൻമുകളിൽ പിൻകാലുകൾ രണ്ടും ഉയർത്തി അവ നിൽക്കും. ആ സമയത്ത് പുറന്തോടിൽ മൂടൽമഞ്ഞിന്റെ കണങ്ങൾ പതിക്കും. നേരം പുലരുമ്പോഴേക്കും ഈ മഞ്ഞ് മായും, പതിയെ ചൂടു പരന്നു തുടങ്ങും. ആ സമയത്ത് ഈ വണ്ടുകളുടെ മുതുകിലെ മഞ്ഞുരുകി വെള്ളം താഴേക്കൊഴുകും. കൃത്യം തലയുടെ ഭാഗത്തേക്കായിരിക്കും വെള്ളം ഒഴുകിയെത്തുക. ഒരൊറ്റ നിമിഷം, അവ ആ വെള്ളത്തുള്ളി വലിച്ചുകുടിക്കും. ഒരിറ്റു വെള്ളം കിട്ടാത്ത ആ മരുഭൂമിയിൽ ഫോഗ്–ബാസ്കിങ് (Onymacris unguicularis) വണ്ടുകള്‍ വയറുനിറയെ വെള്ളം കുടിച്ചു കഴിഞ്ഞിരുന്നത് അങ്ങനെയായിരുന്നു. ദക്ഷിണ കൊറിയയിലെ സോൾ നാഷനൽ യൂണിവേഴ്സിറ്റിയിലെ