അച്ഛന്റെ സഹോദരന് ക്രൂരമായി പീഡിപ്പിച്ചിട്ടും ആ കുഞ്ഞ് നിശ്ശബ്ദയായത് എന്തുകൊണ്ടാകും? നിങ്ങളുടെ കുട്ടിയിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

Mail This Article
‘ഒന്നര വയസ്സു മുതൽ കുട്ടി പീഡനത്തിനിരയായി, കൊല്ലപ്പെട്ടതിന്റെ തലേന്നും കുരുന്ന് പീഡിപ്പിക്കപ്പെട്ടു...’ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു കൊച്ചിയിൽ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒറ്റ ദിവസംകൊണ്ടാണ് കൊലപാതക കേസിനൊപ്പം പോക്സോ കേസും കൂട്ടിച്ചേർക്കപ്പെട്ടത്. ചെറുപ്രായത്തിൽ ഒരുകുട്ടിയെ ഇത്ര ക്രൂരമായി പീഡിപ്പിക്കാൻ അച്ഛന്റെ സഹോദരന് എങ്ങനെകഴിഞ്ഞു? ഒന്നര വയസ്സു മുതൽ കുട്ടി പീഡനത്തിനിരയായിട്ടും അമ്മയും അച്ഛനും ആ കാര്യം അറിഞ്ഞില്ലേ? പ്രസവാനന്തര വിഷാദമടക്കമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നതു കൊണ്ടാണോ മകളെ ആ അമ്മ കൊലപ്പെടുത്തിയത്? കൊച്ചിയിലെ കൊലപാതകത്തിന് പിന്നാലെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. മാനസികാരോഗ്യത്തെ പറ്റിയുള്ള ചർച്ചകളാണ് പലയിടത്തും നിറയുന്നത്. യഥാർഥത്തിൽ മാനസികാരോഗ്യത്തിലുള്ള താളംതെറ്റലാണോ ഇത്തരത്തിലുള്ള കൊലപാതകങ്ങളിലേക്ക് അമ്മമാരെ നയിക്കുന്നത്? പ്രശ്നങ്ങളുണ്ടായിട്ടും അതു കുട്ടികൾ വീട്ടിൽ അറിയിക്കാതിരിക്കുന്നതിന്റെ കാരണമെന്തായിരിക്കും? അത്രമാത്രം അവർ നിസ്സഹായരായിപ്പോകുന്നത് എന്തുകൊണ്ടായിരിക്കും? വിശദമായി പരിശോധിക്കുകയാണ് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ.