ലോകത്തിലെ 71 രാജ്യങ്ങളിൽനിന്നുള്ള 18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്തു ഈ വർഷത്തെ ഹജ് കർമത്തിൽ. ഹജ് തീർഥാടകരെ വഹിച്ച് 238 വിമാനത്താവളങ്ങളിൽ നിന്നായി മക്കയിലേക്ക് 62 വിമാനക്കമ്പനികൾ 3314 സർവീസുകൾ നടത്തിയപ്പോൾ അതിലൊരാളുടെ ഹജ് യാത്ര മാത്രം ഏറെ ചർച്ചയായി, വൈറലായി. ലിബിയൻ യുവാവ് ആമിർ അൽമഹ്ദി മൻസൂർ അൽഗദ്ദാഫിയുടെ ഹജ് യാത്ര എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ നിറയുന്നത്?
മക്ക ഹറം പള്ളിയിൽ നമസ്കരിക്കുന്ന ഹജ് തീർഥാടകർ (Photo by AFP)
Mail This Article
×
ലിബിയൻ സ്വദേശി ആമിർ അൽമഹ്ദി മൻസൂർ അൽഗദ്ദാഫി വർഷങ്ങളായി മനസ്സിൽ താലോലിച്ച സ്വപ്നമായിരുന്നു സൗദിയിലെത്തി ഹജ് നിർവഹിക്കുക എന്നത്. ഒരുപാട് നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ ആഗ്രഹസാഫല്യത്തിനായി മക്കയിലേക്ക് ഹജ് തീർഥാടനത്തിനു പുറപ്പെടാനായി ആമിർ തീർഥാടക സംഘത്തോടൊപ്പം ലിബിയയിലെ സബ്ഹ വിമാനത്താവളത്തിലെത്തി. മറ്റു തീർഥാടകരെല്ലാം വിമാനത്തിൽ കയറിത്തുടങ്ങിയതോടെ, ആമിർ തന്റെ ഊഴത്തിനായി വിമാനത്താവളത്തിൽ കാത്തുനിന്നു. വരിയിൽ മുന്നിലേക്ക് ഓരോ ചുവടുവയ്ക്കുമ്പോഴും ആമിറിന്റെ മനസ്സിലേക്ക് മക്കയുടെയും വിശുദ്ധ കഅബയുടെയും ചിത്രങ്ങൾ തെളിഞ്ഞുവന്നു.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ആമിർ ടെർമിനലിലേക്കു പ്രവേശിച്ച് ഉദ്യോഗസ്ഥർക്കു പാസ്പോർട്ട് കൈമാറി. പാസ്പോർട്ട് പരിശോധിച്ച ഉദ്യോഗസ്ഥന് ആമിറിന്റെ പേര് പ്രശ്നമായി. പേരുമായി ബന്ധപ്പെട്ട ചില സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചു.
English Summary:
For Amer Mahdi Mansour Gaddafi, His Hajj Pilgrimage Unfolded as a Journey Toward an Unforeseen Fate.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.