‘പറ്റില്ല എന്നു പറഞ്ഞ് അന്നു കരഞ്ഞിട്ടുണ്ട്’; ഒറ്റച്ചോദ്യം അധ്യാപികയാക്കി, പലരും സംശയിച്ചു; ‘പരീക്ഷണകാലം’ ജയിച്ച് സിഎംഎസിന്റെ ആദ്യ വനിതാ പ്രിൻസിപ്പൽ

Mail This Article
1817ൽ സ്ഥാപിതമായതാണ് കോട്ടയം സിഎംഎസ് കോളജ്. തിരുവിതാംകൂർ റസിഡന്റും ദിവാനുമായിരുന്ന കേണൽ ജോൺ മൺറോയുടെ ദീർഘവീക്ഷണമാണു ‘പഠിത്ത വീട്’ എന്ന് അറിയപ്പെട്ടിരുന്ന, ഇന്നും തലയെടുപ്പോടെ നിൽക്കുന്ന സിഎംഎസ് (ചർച്ച് മിഷനറി സൊസൈറ്റി) കോളജ്. അതിനും 4 വര്‍ഷം മുന്‍പ് 1813ല്‍, തിരുവിതാംകൂർ രാജകുടുംബത്തിലെ മഹാറാണി ഗൗരി ലക്ഷ്മിബായിയുടെ സംഭാവനയാണ് ഈ കലാലയത്തിന്റെ പിറവിക്കു നിർണായകമായതായി ചരിത്രം രേഖപ്പെടുത്തുന്നത്. ഒട്ടേറെ പെൺകുട്ടികളും അധ്യാപികമാരും പിന്നീട് സിഎംഎസ് കുടുംബാംഗങ്ങളായി. രണ്ടു നൂറ്റാണ്ടിനിപ്പുറം കലാലയ മുത്തശ്ശി, ആദ്യ വനിതാ പ്രിസിപ്പലിനെ നിയമിച്ചുകൊണ്ട് സ്ത്രീകളുമായി കോളജിനുള്ള ബന്ധം ഒരിക്കൽകൂടി ചരിത്രത്താളിൽ പകർത്തിയെഴുതി. ഒരു വർഷത്തോളം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി സേവനമനുഷ്ഠിച്ച ശേഷം 2025 മേയിലാണ് ഇംഗ്ലിഷ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. അഞ്ജു ശോശൻ ജോർജ് കോളജ് പ്രിൻസിപ്പലായി നിയമിതയാകുന്നത്. ഗവേഷകയും എഴുത്തുകാരിയും