വൈശാഖോത്സവത്തിൽ പങ്കെടുക്കാൻ ഭക്തർ കൊട്ടിയൂരിലേക്ക് പ്രവഹിക്കുകയാണ്. മറ്റു ക്ഷേത്രങ്ങളുടേതുപോലെ തലയെടുപ്പുള്ള കെട്ടിടമോ കൊത്തുപണികളുള്ള ചുറ്റമ്പലമോ ഒന്നുമില്ലാത്ത അക്കരെ കൊട്ടിയൂരിൽ പ്രകൃതി തന്നെയാണ് ഈശ്വര സാന്നിധ്യം. ആചാരം, പൂജ, ആഘോഷങ്ങൾ എന്നിവയെല്ലാം മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളേക്കാൾ വ്യത്യസ്തം.
വായിക്കാം കൊട്ടിയൂരിലെ ഉത്സവവിശേഷങ്ങൾ, തീർഥയാത്ര പോകാം പ്രകൃതിയുടെ മടിത്തട്ടിലേക്ക്... യാത്രയ്ക്കു മുൻപേ അറിയേണ്ടതെല്ലാം വിശദമായി...
വൈശാഖോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂർ (ചിത്രം: മനോരമ)
Mail This Article
×
മഴക്കാലത്തെ ഉത്സവമെന്നും മഴയുടെ ഉത്സവമെന്നും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് ഭക്തരുടെ പ്രവാഹമാണ്. ക്ഷേത്രമില്ലാ ക്ഷേത്രമെന്നും ദക്ഷിണ കാശി, തൃച്ചെറുമന്ന് എന്നുമൊക്കെ വിളിക്കപ്പെടുന്ന ഇവിടേക്ക് കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനാളുകളാണ് നിത്യേനയെത്തുന്നത്. വൈശാഖ ഭൂമി മഴയിൽ കുളിച്ച് ഉത്സവത്തിലാണ്. ആ വിശ്വാസമഴയിൽ കുതിരാനും പ്രകൃതിയോടു ചേർന്നുനിന്ന് പ്രാർഥനയിൽ അലിയാനും ഭക്തരെത്തുമ്പോൾ അക്കരെ കൊട്ടിയൂർ വിശ്വാസസാഗരമാകുന്നു.
എല്ലാം പരിസ്ഥിതിക്ക് അനുയോജ്യമായിരിക്കണമെന്ന ചിന്ത ഏറിവരുന്ന ഇക്കാലത്ത് ഏറ്റവും പരിസ്ഥിതി ബന്ധം പുലർത്തുന്ന ഉത്സവവും ഇതായിരിക്കും. പൂജകളും ആചാരങ്ങളും പാരമ്പര്യങ്ങളുമെല്ലാം പരമ്പരാഗത രീതിയിൽ തുടരുന്നു. മറ്റു ക്ഷേത്രങ്ങളുടേതുപോലെ തലയെടുപ്പുള്ള കെട്ടിടമോ കൊത്തുപണികളുള്ള ചുറ്റമ്പലമോ ഒന്നുമില്ല. പ്രകൃതി തന്നെയാണ് ഇവിടെ ഈശ്വര സാന്നിധ്യം. കാടിനു നടുവിലുള്ള
English Summary:
Kottiyoor Temple Festival: Come and Explore the Ancient Rituals and Natural Beauty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.