യൂറോപ്യൻ യാത്ര കഴിഞ്ഞെത്തിയ ആവേശത്തിലാണ് ഏലിയാമ്മ. ഇസ്രയേൽ, മലേഷ്യ, സിംഗപ്പുർ എന്നിവിടങ്ങളിലും പോയിക്കഴിഞ്ഞു. ദുബായിയാണ് അടുത്ത ലക്ഷ്യം. മൂന്നു മക്കളിൽനിന്ന് ഒറ്റക്കാശ് പോലും വാങ്ങാതെയായിരുന്നു ഈ യാത്ര!
എഴുത്തുകാരൻ വിനോയ് തോമസിന്റെ വാക്കുകൾ ഇത്രയധികം പച്ചയായത് അമ്മ ഏലിയാമ്മയുടെ നേരും നെറിയും നിറഞ്ഞ ജീവിതം കണ്ടുവളർന്നതുകൊണ്ടാണ്. അച്ഛൻ തോമസിന്റെയും അമ്മ ഏലിയാമ്മയുടെയും മണ്ണിനോടു പടവെട്ടി പിന്നിട്ട ജീവിതത്തെപ്പറ്റിയും അത് എഴുത്തിൽ നിറച്ച കരുത്തിനെക്കുറിച്ചും വായനദിനത്തിൽ സംസാരിക്കുകയാണ് വിനോയ്; ‘എഴുത്തിലൂടെ ഇവൻ ഇനിയുമെന്തു പൊല്ലാപ്പാണ് ഉണ്ടാക്കാൻ പോകുന്നതെന്ന്’ ചോദിച്ച് ഏലിയാമ്മയുമുണ്ട് ഒപ്പം.
എഴുത്തുകാരൻ വിനോയ് തോമസ് അമ്മ ഏലിയാമ്മയ്ക്കൊപ്പം. ചിത്രം: മനോരമ
Mail This Article
×
എഴുത്തുകാരൻ വിനോയ് തോമസിന്റെ രചനകൾക്കൊക്കെ അധ്വാനവർഗത്തിന്റെ ചൂരും നെറിയും ഉള്ളതെങ്ങനെയാണെന്ന് എല്ലാവരും ചോദിക്കും. അധ്വാനവർഗം എന്നാൽ കുടിയേറ്റ മണ്ണിൽ വിയർപ്പൊഴുക്കിയവർ. അവരുടെ ഭാഷയിലാണ് വിനോയിയുടെ കഥാപാത്രങ്ങൾ സംസാരിക്കുന്നത്. സ്നേഹിക്കുന്നതും പിണങ്ങുന്നതും അസഭ്യം പറയുന്നതുമെല്ലാം അവരുടെ ഭാഷയിലാണ്. അത് പച്ചയ്ക്കെഴുതാൻ വിനോയിക്കൊരു മടിയുമില്ല. ഉള്ളതു തുറന്നുപറയും. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായപ്പോൾ കുടിയേറ്റക്കാരന്റെ വിജയമായി തുറന്നെഴുതാൻ വിനോയിക്ക് രാഷ്ട്രീയമൊന്നും നോക്കേണ്ടി വന്നില്ല.
വിനോയിയുടെ ഭാഷയുടെ കരുത്ത് അമ്മ ഏലിയാമ്മയാണ്. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അമ്മ. മകനെ പഠിപ്പിക്കാൻ വീട്ടുജോലിക്കു വരെ പോകാൻ തയാറായ അധ്വാനിക്കുന്നൊരമ്മ. യൂറോപ്യൻ യാത്ര കഴിഞ്ഞെത്തിയ ആവേശത്തിലാണ് കണ്ണൂർ നെല്ലിക്കാംപൊയിൽ വെള്ളക്കടയിൽ ഏലിയാമ്മ. മകൻ വിനോയ് തോമസ് അമ്മയിൽനിന്നു യാത്രാവിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. എഴുത്തിന്റെ തിരക്കിലാണെങ്കിലും അമ്മ കണ്ട യൂറോപ്പ് അറിയുകയാണ് വിനോയ്.
എഴുപത്തിരണ്ടാം വയസ്സിലും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടുള്ള യാത്രയായിരുന്നു ഏലിയാമ്മയ്ക്ക്. 18 ദിവസം എല്ലാ രാജ്യത്തും സഞ്ചരിച്ചു. ഏറെ കൊതിച്ചിരുന്ന
English Summary:
Vinoy Thomas's Impactful Writing Reflects His Mother Eliyamma's Life. His Novels Depict The Struggles And Triumphs Of Kannur's Immigrant Community, Showcasing His Unique Storytelling Style. Read His Exclusive Interview In Connection With National Reading Day.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.