കനിഷ്ക ബോംബിങ്: സഞ്ജയ് മറക്കില്ല ഖലിസ്ഥാനി ഭീകരരുടെ ആ പുച്ഛച്ചിരി; ഇന്നും ഓർമയുടെ കടലാഴങ്ങളിൽ അച്ഛനും കുഞ്ഞുപെങ്ങളും

Mail This Article
×
പരാജയപ്പെട്ട പരീക്ഷയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നയാളാണ് സഞ്ജയ് ലാസർ. വിജയിച്ചിരുന്നെങ്കിൽ ഉറ്റവർക്കൊപ്പം അയാളും മരണത്തിന്റെ ചിറകിലേറി മാഞ്ഞു പോകുമായിരുന്നു. മുടങ്ങിപ്പോയ ആ യാത്രയെക്കുറിച്ചുള്ള ഓർമകളും വേദനകളും ഇന്നും അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. ആ യാത്രയിൽ 17 വയസ്സുകാരനായ സഞ്ജയും ഉണ്ടാകേണ്ടതായിരുന്നു. പുറപ്പെടുന്നതിന് 2 ദിവസം മുൻപ് ഇടിത്തീ പോലെ ആ വാർത്ത വന്നു: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സഞ്ജയ് 3 വിഷയങ്ങൾക്കു തോറ്റു. അതിനേക്കാളേറെ ആ തോൽവി ആഘാതമേൽപ്പിച്ചത് മട്ടാഞ്ചേരി കീച്ചേരി കുടുംബാംഗമായിരുന്ന അച്ഛൻ സമ്പത്ത് ലാസറിനും രണ്ടാനമ്മ സിൽവിയയ്ക്കുമായിരുന്നു.
English Summary:
Air India Flight 182 Disaster: The Kanishka Plane Bombing Survivor, Sanjay Lazar, Recounts the Devastating 1985 Tragedy that Claimed his Family.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.