താഴികക്കുടങ്ങൾ തുറന്നപ്പോൾ കണ്ട ആ കാഴ്ച! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുൻ തലമുറകൾക്ക് കിട്ടാത്ത പുണ്യം; അപൂർവ വിഗ്രഹമായി വിശ്വക് സേനനും

Mail This Article
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അടുത്തിടെ മഹാകുംഭാഭിഷേകം നടന്നപ്പോൾ ശ്രീകോവിലിന്റെ മേൽക്കൂരയിൽ പ്രതിഷ്ഠിച്ചത് 3 താഴികക്കുടങ്ങൾ. ഇതിൽ ഓരോന്നിലും നിറച്ചത് 25 കിലോഗ്രാം വീതം നവര നെല്ല്. നാട്ടിൽ ക്ഷാമമുണ്ടായാൽ ഈ നെല്ല് വിതയ്ക്കണം എന്ന ഉദ്ദേശം കൂടി ഈ വിശ്വാസത്തിനുണ്ട്. പക്ഷേ അത്തരമൊരു അവസ്ഥ നാടിനുണ്ടാവാതെ കാക്കുന്ന തിരുവിതാംകൂറിന്റെ അധിപനാണ് ശ്രീപത്മനാഭൻ. ക്ഷേത്രത്തിലെ വൃദ്ധിക്ഷയങ്ങള്‍ നീക്കുന്നതിലൂടെ ദേശത്തിനും ജനതയ്ക്കും അഭിവൃദ്ധിയും ഐശ്വര്യവും വരുമെന്നാണ് വിശ്വാസം. അടുത്തിടെ മഹാകുംഭാഭിഷേകം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നതിനു പിന്നിലും ഇതേ ലക്ഷ്യമാണുള്ളത്. നൂറ്റാണ്ടുകൾക്കു ശേഷം, 275 വർഷത്തിന്റെ ഇടവേളയിലാണ് മഹാകുംഭാഭിഷേകം നടന്നത്. ജൂൺ 8ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേക ചടങ്ങുകൾക്ക് സാക്ഷിയാകാൻ കഴിഞ്ഞ നിർവൃതിയിലാണ് ഭക്തരിപ്പോൾ. തങ്ങളുടെ മുൻ തലമുറകൾക്ക് കിട്ടാത്ത, വരും തലമുറകൾക്ക് കിട്ടുമെന്ന് ഉറപ്പില്ലാത്ത ഭക്ത്യാനുഭൂതിയാണ് അവർ കൺമുന്നിൽ ദർശിച്ചത്. അമൂല്യ നിധി ശേഖരത്താൽ