പ്രപഞ്ചം ഇന്നുകാണുന്ന നിലയിലേക്കു വികസിക്കാൻ ഇടയാക്കിയ ബിഗ് ബാങ് സ്ഫോടനത്തിനു ശേഷമുള്ള ഏറ്റവും കരുത്തുറ്റ സ്ഫോടനത്തിന് ശാസ്ത്രജ്ഞർ സാക്ഷിയായിരിക്കുന്നു. എന്താണ് എക്‌സ്ട്രീം ന്യൂക്ലിയർ ട്രാൻസിയന്റ്സ് അഥവാ ഇഎൻടി?
നക്ഷത്രങ്ങളെ തമോഗർത്തങ്ങൾ പിളർത്തുന്നതിന്റെ അനന്തരഫലമായാണോ ഇഎൻടി സംഭവിക്കുന്നത്? അതോ ഇഎൻടി പൂർണമായും പുതിയൊരു പ്രതിഭാസമാണോ? ഭൂമിക്ക് ഇത് ഏതെങ്കിലും വിധത്തിൽ ഭീഷണിയാണോ? വായിക്കാം സയൻസ് എക്സ്പ്ലെയ്നർ.
തമോഗർത്തത്തിലേക്ക് അടുക്കുന്ന ഒരു ഭീമൻ നക്ഷത്രം, ചിത്രകാരന്റെ ഭാവനയിൽ ( Photo Credit: University of Hawaiʻi)
Mail This Article
×
എല്ലാക്കാലത്തും മനുഷ്യന് അദ്ഭുതങ്ങളുടെ തീരാക്കലവറയാണ് പ്രപഞ്ചം. ഓരോ നിമിഷവും ഗവേഷകർ കണ്ടെത്തുന്ന വിവരങ്ങൾ പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള മുന്‍ധാരണകൾ എല്ലാം തിരുത്തുന്നതുമാണ്. പ്രപഞ്ചത്തിലെ അതിഭീകരമായ പ്രതിഭാസങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ പാടെ തിരുത്തിയെഴുതാൻ കഴിയുന്ന കണ്ടെത്തലുകളിലൊന്നാണ് ജൂൺ 4ന് ഗവേഷകർ നടത്തിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ചില നിഗൂഢ സ്ഫോടനങ്ങളുടെ വിവരങ്ങൾ ഗവേഷകർ ലോകത്തോട് പങ്കുവച്ചിരിക്കുന്നു. അതാണ് എക്‌സ്ട്രീം ന്യൂക്ലിയർ ട്രാൻസിയന്റ്സ് (ഇഎൻടി). ഇവ സാധാരണ സൂപ്പർനോവകളേക്കാൾ 100 മടങ്ങ് കൂടുതൽ ഊർജ്ജസ്വലമാണ് എന്നാണ് പറയുന്നത്.
ശക്തമായ ദൂരദർശിനികളും ഡേറ്റയും ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽനിന്ന് ഉടലെടുത്ത പുതിയ കണ്ടെത്തലുകൾ ആഴത്തിലുള്ള ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. ഇത് പ്രപഞ്ചത്തിലെ ഏറ്റവും
English Summary:
Astronomers Discover Most Powerful Cosmic Explosions Since the Big Bang
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.