തത്സുകി പ്രവചിച്ചു, ജൂലൈ 5ന് ആ മഹാദുരന്തം സംഭവിക്കും; യാത്രകൾ വെട്ടിക്കുറച്ച് വിമാനങ്ങൾ; ടൂറിസവും പ്രതിസന്ധിയിൽ!

Mail This Article
ഒരു ജാപ്പനീസ് മാംഗ ആർടിസ്റ്റ്, തന്റെ വരകളിലൂടെയും സ്വപ്നങ്ങളിലൂടെയും ജനമനസ്സിനെ വിറപ്പിക്കുന്ന കാഴ്ചയ്ക്കാണ് കുറച്ച് നാളുകളായി ലോകം സാക്ഷിയാകുന്നത്. അവരുടെ പേര് റിയോ തത്സുകി. 2011ലെ സുനാമി മുതൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും കൃത്യമായ പ്രവചനങ്ങൾ നടത്തിയതായി അവകാശപ്പെടുന്ന എഴുപതുകാരി. എന്നാൽ എഴുത്തും കടന്ന് യാഥാർഥ്യത്തിലേക്കാണ് തത്സുകിയുടെ യാത്ര ഇപ്പോൾ. അവർ എഴുതുന്നതു പലതും പ്രവചന സ്വഭാവമുള്ളതായി മാറിയതാണു കാരണം. അതിൽത്തന്നെ, അവർ നൽകിയ അവസാന മുന്നറിയിപ്പ് 2025 ജൂലൈ 5ന് സംഭവിക്കാനിരിക്കുന്ന ഒരു മഹാദുരന്തത്തെ കുറിച്ചാണ്...! താൻ സ്വപ്നത്തിൽ കണ്ടത് എന്ന വാദത്തോടെ റിയോ തത്സുകി ഇതിനു മുൻപും തന്റെ പുസ്തകത്തിലൂടെ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. യാഥാർഥ്യമോ ഭാവനയോ എന്ന് ഉറപ്പില്ലാത്ത ഈ പ്രവചനങ്ങൾ സംഭവിച്ചതോടെ, ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയങ്ങളിൽ ഭയവും ആരാധനയും ജനിപ്പിക്കാൻ തത്സുകിക്ക് സാധിച്ചു. ജൂലൈ 5ന് ജപ്പാനില്‍ ഉൾപ്പെടെ