എന്തിനെയും എതിരിടാനുള്ള ആവേശവും ചുണ്ടിൽ എരിഞ്ഞു തീരാത്ത ചുരുട്ടുമുള്ള ആ ചിത്രം കാണുമ്പോൾ വിപ്ലവമോഹികൾ ആർത്തു വിളിക്കും: ഇതാ അർജന്റീനയുടെ പുത്രൻ, ക്യൂബയുടെ വിമോചകൻ, വിപ്ലവത്തിന്റെ നായകൻ ചെ ഗവാര. 39ാം വയസ്സിൽ, 1967 ഒക്ടോബർ 9നു വെടിയേറ്റു മരിച്ച ചെ ഇപ്പോഴും ചെന്താരകമാണു യുവതയുടെ മനസ്സിൽ. കത്തുന്ന കണ്ണുകളും പൊള്ളുന്ന വാക്കുകളുമായി വസ്ത്രങ്ങളിലും ചുമരുകളിലും നിറയുന്ന മനുഷ്യൻ. ജീവിച്ചിരുന്നപ്പോൾ ജനതയുടെ പ്രിയ നായകനും പ്രതിനായകനും ആയിരുന്നു ചെ. ഇപ്പോൾ ചെയുടെ ചിത്രമില്ലാതെ ഒരു പ്രകടനം ചിന്തിക്കാൻ പോലുമാകില്ല ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക്. എന്നാൽ ഇന്ത്യയിൽ ആകെ ഒരു തവണ വന്ന ചെയെ 1959 ജൂൺ 30ലെ ആ ആദ്യ സന്ദർശനത്തിൽ ഇവിടത്തെ കമ്യൂണിസ്റ്റുകൾ കണ്ടിട്ടില്ല. അവരെ കാണാൻ ചെയും താൽപര്യം പ്രകടിപ്പിച്ചില്ല. ആ സന്ദർശനത്തിന്

loading
English Summary:

Che Guevara's Untold Story in India: Why Indian Communists Ignored Che Guevara's Indian Visit in 1959

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com