ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കുള്ള റാപ്പിഡ് ഇൻസുലിനു പകരം മിഠായി പദ്ധതിയിലൂടെ സാമൂഹിക നീതി വകുപ്പ് നൽകുന്നത് അക്ട്രാപിഡ് ഇൻസുലിൻ. ഇതുമൂലം ഉച്ചഭക്ഷണം കഴിക്കാൻ പോലും കുട്ടികൾ കാത്തിരിക്കേണ്ടി വരുന്നതു മണിക്കൂറുകൾ. കുത്തിവയ്ച്ചാലുടൻ‍ ശരീരത്തിൽ വേഗം പ്രവർത്തിച്ച്, ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്നവയാണ് റാപ്പിഡ് ഇൻസുലിൻ. എന്നാൽ, ചെലവുചുരുക്കലിന്റെ ഭാഗമായി 2025 ജൂൺ മുതൽ റാപ്പിഡ് ഇൻസുലിനു പകരം വിതരണം ചെയ്യുന്നത് താരതമ്യേന വിലകുറഞ്ഞ ഇൻസുജൻ–6 പോലുള്ള അക്ട്രാപിഡ് ഇൻസുലിനാണ്. ഭക്ഷണം കഴിക്കുന്നതിനു 45 മിനിറ്റ് മുൻപെങ്കിലും ഇത് എടുക്കണം. പ്രവർത്തനക്ഷമമാകണമെങ്കിൽ ഏതാണ്ട് 3 മണിക്കൂർ വരെ സമയമെടുക്കും. നിലവിൽ 11.15നു കുത്തിവയ്പെടുത്താലും ഉച്ചഭക്ഷണം കഴിക്കണമെങ്കിൽ കുട്ടികൾ 2.30 വരെ കാത്തിരിക്കേണ്ടി വരും. ‘‘സ്കൂൾ ഇന്റർവെൽ സമയത്താണ് കുട്ടികൾ ഇൻസുലിൻ എടുക്കാറുള്ളത്. അധികം വൈകാതെ ഗ്ലൂക്കോസ് നിയന്ത്രണവിധേയമാകുകയും ചെയ്യും. പക്ഷേ, ഇപ്പോൾ

loading
English Summary:

Kerala's Type 1 Diabetes Crisis: Children suffering Without Essential Insulin Shortage, Urgent Action Needed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com