വിദേശി വണ്ടുകൾ കുളവാഴയോട് പറയുന്നു, ‘നിന്നേം കൊല്ലും ഞാനും ചാകും’; പ്രാണി പരീക്ഷണം വിജയം; വെറും ‘വാഴ’ അല്ല കുളവാഴ

Mail This Article
കുട്ടനാടിനെക്കുറിച്ചുള്ള പാട്ടുകളിൽ ഇപ്പോൾ കുളവാഴയ്ക്കും സ്ഥാനമുണ്ട്. ‘‘പുന്നമടയുടെ തിരകളിലാടും പായൽപച്ചപ്പിൽ...’’ – ജീത്തു ജോസഫ് സംവിധാനം ചെയ്തു ദിലീപും മംമ്ത മോഹൻദാസും അഭിനയിച്ച 2012ൽ പുറത്തിറങ്ങിയ മൈ ബോസ് എന്ന ചിത്രത്തിലെ കുട്ടനാടൻ പുഞ്ചനീളേ... എന്നു തുടങ്ങുന്ന പാട്ടിലെ വരിയാണിത്. ‘‘ഹരിതനിരകളാടും...’’, ‘‘കുട്ടനാടൻ പുഞ്ചയിലേ...’’ തുടങ്ങിയ പ്രകൃതിഭംഗികൾ പഴങ്കഥയായി മാറി. പിന്നെങ്ങനെ ഗാനരചയിതാവ് 2012ൽ കായൽ ഭംഗിയെക്കുറിച്ചു മാത്രം പാട്ടെഴുതും? കായൽ യാത്രയിലുടനീളം ഓളപ്പരപ്പിൽ ഒഴുകിനടക്കുന്ന കുളവാഴയും പായലുമാണു കാണുന്നത്. അതിനെയും പാട്ടിൽ ഉൾപ്പെടുത്തുക മാത്രമാണു ഗാനരചയിതാവ് സന്തോഷ് വർമ ചെയ്തത്. കുട്ടനാട്, കായൽ പശ്ചാത്തലത്തിലെ സിനിമാ ഗാനങ്ങളിലും കുളവാഴ ഒഴിച്ചുകൂടാനാകാത്ത ഒന്നായിട്ടുണ്ട്; കുട്ടനാട്ടുകാരുടെ ജീവിതത്തിലേതു പോലെ. വേമ്പനാട്ടു കായൽ ഉൾപ്പെടെ സംസ്ഥാനത്തെ ജലാശയങ്ങളെ കുളവാഴ പിടികൂടിയിട്ടു കുറച്ചു വർഷങ്ങളായി. വളക്കൂറുള്ള എക്കലിൽ വേരൂന്നി ജലപ്പരപ്പിലേക്കു നീണ്ടു വളരുന്ന കുളവാഴയെ നശിപ്പിക്കാൻ