മുഖക്കുരു, മുടികൊഴിയൽ, ആര്‍ത്തവ പ്രശ്നം...; പിസിഒഡി ഉണ്ടെങ്കിൽ ഗർഭധാരണം നടക്കില്ലേ? ഡോക്ടർ പറയുന്നു, ഇവ ശ്രദ്ധിക്കൂ, പരിഹാരമുണ്ട്

Mail This Article
മുട്ടോളം വേണം എന്ന ആഗ്രഹം കൊണ്ട് ഉലുവത്താളിയും ചെമ്പരത്തിത്താളിയും നല്ല കാച്ചിയ വെളിച്ചെണ്ണയും കാറ്റാർവാഴയുമൊക്കെ തേച്ചു കുളിച്ച് നന്നായി സംരക്ഷിച്ചു വളർത്തിയ മുടി. പതിനഞ്ചു വയസ്സായപ്പോഴേക്കും മുട്ടോളമില്ലെങ്കിലും മുട്ടിന്റെ പരിസരം വരെയൊക്കെ എത്തി. പക്ഷേ, പത്താം ക്ലാസ് കഴിഞ്ഞപ്പോൾ, മെല്ലെ നെറ്റി കയറുന്നത് ശ്രദ്ധയിൽപ്പെട്ടു. മുടി കൊഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. എസ്എസ്എൽസി പരീക്ഷയുടെ സമ്മർദം കൊണ്ടാണെന്നു കരുതി ആശ്വസിച്ചു. പക്ഷേ അത് പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (പിസിഒഎസ്) ആയിരുന്നെന്ന് മനസ്സിലാക്കാൻ വർഷം കുറച്ചുകൂടി പോകേണ്ടിവന്നു. പിസിഒഎസ് ഉള്ള എല്ലാവർക്കും മുടി കൊഴിയണമെന്നില്ല, എല്ലാ മുടികൊഴിച്ചിലും പിസിഒഎസ് ആകണമെന്നുമില്ല. പോളിസിസ്റ്റിക് ഒവറി ഡിസീസ് (പിസിഒഡി) എന്നായിരുന്നു ഈ ശാരീരികാവസ്ഥ ആദ്യം അറിയപ്പെട്ടിരുന്നത്. ഇത് ഒരു രോഗമാണെന്നു കരുതുന്നവരുണ്ട്. എന്നാൽ