അനുകമ്പയുടെ ആൾരൂപം, ഹൃദയങ്ങളുടെ ലാമ; ആ മഹത്വം സ്വപ്നത്തിലറിഞ്ഞ മുത്തശ്ശി; അനുജത്തിക്ക് അർഥമുള്ള പേരിട്ട അഞ്ചുവയസ്സുകാരൻ

Mail This Article
×
മഴ വന്നു വിളിച്ചിട്ടും ആ പുലർകാലത്തിൽ എഴുന്നേൽക്കാൻ മടിച്ചു മഞ്ഞു പുതച്ചു ശാന്തമായി ഉറങ്ങുകയായിരുന്നു അന്നു ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ച് ടെംപിൾ റോഡ്. അതിനെക്കാൾ ശാന്തനായി ആ വഴിയുടെ അങ്ങേയറ്റത്ത് ഒരാൾ പുഞ്ചിരിയോടെ ലോകത്തെ നോക്കിയിരുന്നു; സർവാരാധ്യനായ ദലൈലാമ. 2019 ജൂൺ 28നായിരുന്നു ബുദ്ധമത നേതാവ് ദലൈലാമയുടെ ഗാഡെൻ ഫോഡ്രാങ് വസതിയിലേക്കുള്ള യാത്ര. മാറാതെ മഴ ചാറി നിൽക്കുന്നു. വഴിയിൽ തുറന്നിരുന്നത് ദലൈലാമയുടെ പ്രബോധനങ്ങൾ കുറിച്ച പോസ്റ്റുകാർഡുകളും മറ്റും വിൽക്കുന്ന ചെറിയൊരു സ്റ്റേഷനറി കട മാത്രം. വരാനിരിക്കുന്ന മണിക്കൂറുകളിൽ മഹാഗുരുവുമായുള്ള കൂടിക്കാഴ്ച ജീവിതത്തെയാകെ ധന്യമാക്കുമെന്നു കരുതാതെ തന്നെ കുറച്ചു പോസ്റ്റ് കാർഡുകൾ വാങ്ങി.
English Summary:
Dalai Lama's 90th Birthday: Reflecting a Life of Service and Enlightenment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.