ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ മുഴുവൻ ഇപ്പോൾ കടലിനക്കരെയാണെന്നാണു പൊതുധാരണ. പഠനത്തിനു വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്നവർ സഹോദരങ്ങളെയും മാതാപിതാക്കളെയും ഉൾപ്പെടെ അവിടേക്കു കൊണ്ടുപോകുന്നു. ബ്രെയിൻ ഡ്രെയിൻ എന്നു വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം മുൻപും ഉണ്ടായിരുന്നുവെന്നും വാദങ്ങളുണ്ട്. പക്ഷേ, ഇവിടെ ഈ സഞ്ചാരത്തെ ചൂഷണം ചെയ്യുന്നവരെക്കുറിച്ചാണു പറയുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നു കാനഡയിൽ എത്തിയ എഴുനൂറിലേറെ വിദ്യാർഥികളുടെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ മടക്കി അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയുടെ (സിബിഎസ്എ) ഡീപ്പോർട്ടേഷൻ കത്ത് ഇവർക്കു ലഭിച്ചു കഴിഞ്ഞു. ഈ സംഭവത്തിനു പിന്നാലെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വീസ അപേക്ഷകൾ ഓസ്ട്രേലിയൻ സർക്കാർ തള്ളുകയാണെന്നും റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് വിദ്യാർഥികളെ ഇത്തരം തട്ടിപ്പുകളിൽ എജ്യുക്കേഷൻ ഏജൻസികൾ കുടുക്കുന്നത്? എന്താണ് തട്ടിപ്പിന്റെ രീതി? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽനിന്നു രക്ഷപ്പെടാം?
HIGHLIGHTS
- എഴുനൂറിലേറെ ഇന്ത്യൻ വിദ്യാർഥികളുടെ രേഖകൾ വ്യാജമാണെന്നു കണ്ട് മടക്കി അയയ്ക്കാനൊരുങ്ങുകയാണ് കാനഡ. തട്ടിപ്പിന്റെ കണ്ണികള്‍ വലുതാണെന്നും അധികൃതർ പറയുന്നു. ഇത്തരം തട്ടിപ്പുകാരിൽനിന്ന് രക്ഷ നേടാനുള്ള വഴി നമുക്കു മുന്നിലില്ലേ?