‘വന്ദേഭാരത്’ നാളെ നാളെ.. അപ്പോൾ സിൽവർലൈനോ? കേരളത്തിന് സ്ഥിരം വെയ്റ്റിങ് ലിസ്റ്റ്

Mail This Article
നാലോ അഞ്ചോ ട്രെയിനുകൾ ഒന്നിച്ചാണ് റദ്ദാക്കുന്നത്. അന്നെല്ലാം അധികാരികളിൽ നിന്ന് കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു ‘ വന്ദേഭാരത് വരണ്ടേ, അതിനുള്ള തയാറെടുപ്പാണ്’ സാധാരണക്കാരനായ യാത്രക്കാരൻ അതു വിശ്വസിച്ചു. നാളെ വന്ദേഭാരതിൽ എത്രയും പെട്ടെന്ന് ലക്ഷ്യത്തിൽ എത്തിച്ചേരാമെന്ന് പ്രതീക്ഷിച്ചു. വഴിയിൽ പൊരിവെയിലത്ത് പിടിച്ചിട്ട ട്രെയിനിൽ ചുട്ടുവെന്ത് കാത്തിരുന്നു. കൺഫേം ടിക്കറ്റ് കിട്ടിയ ട്രെയിൻ പെട്ടെന്ന് റദ്ദാക്കിയപ്പോഴും പ്രതികരിക്കാതെ പിടിച്ചു നിന്നു. ആ സഹിക്കലിനു മുകളിലാണ് മന്ത്രിയുടെ പ്രഖ്യാപനം ‘ തൽക്കാലം കേരളത്തിന് വന്ദേഭാരത് ഇല്ല’. ശക്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റോടെ മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചു. സിൽവർലൈനിന് കേന്ദ്രം അനുമതി നൽകാതിരുന്നതിനെതിരെയായിരുന്നു ആ പോസ്റ്റിലെ അമർഷം. അതോടെ തീർന്നു കേരളത്തിന്റെ പ്രതിഷേധം.