‘ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണ്’– സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന ഡബ്ല്യു.ആർ. വരദരാജന്റെ ആത്മഹത്യാ കുറിപ്പിൽ തമിഴ് കാവ്യമായ തിരുക്കുറലിൽനിന്നുള്ള ഈ വാചകമുണ്ടായിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പുളിക്കൽ പഞ്ചായത്ത് ഓഫിസിൽ ജീവിതമവസാനിപ്പിച്ച പാർട്ടി സഹയാത്രികൻ റസാഖ് പയമ്പ്രോട്ട് അവസാന സന്ദേശത്തിൽ ഇങ്ങനെയെഴുതി– ‘മരണവും ഒരു സമരമാണ്’.
HIGHLIGHTS
- പുളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ പയമ്പ്രോട്ട് റസാഖ് എന്ന കമ്യൂണിസ്റ്റ് സഹയാത്രികൻ തൂങ്ങി മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വീടിനു സമീപത്തെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നൽകിയ പരാതികളുടെ കെട്ട് സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയിരുന്നു. ജീവിതം മുഴുവൻ പാർട്ടിക്കായി സമർപ്പിച്ച തനിക്കെതിരെ പരാതി വന്നപ്പോൾ, തന്റെ ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകിയില്ലെന്ന വേദനയായിരുന്നു വരദരാജനെന്ന പാർട്ടി പ്രവർത്തകനെ ആത്മഹത്യയിലേക്കു നയിച്ചത്. ഇരുവരുടെയും മരണം വിരൽചൂണ്ടുന്നത് ഒരിടത്തേക്കാണ്– പാർട്ടി അവർക്കു നേരെ കാണിച്ച അവഗണനയിൽ മനസ്സിനേറ്റ മുറിവിലേക്ക്...