തുടക്കത്തിലൊന്നും കള്ളക്കടത്തു സംഘങ്ങൾക്കു ഡമ്മി കാപ്സ്യൂളുകളും വ്യാജരേഖയും വഴിയുള്ള കാരിയർമാരുടെ ചതി മനസ്സിലായിരുന്നില്ല. അടിച്ചുമാറ്റൽ ആവർത്തിച്ചതും രേഖകളിലെ പൊരുത്തക്കേടുകളുമൊക്കെയാണ് അവർക്കു സംശയമുണ്ടാക്കിയത്. ചതിച്ച കാരിയർമാരെ കള്ളക്കടത്തു സംഘങ്ങൾ കൈകാര്യം ചെയ്യുന്നതു വർധിച്ചിട്ടുണ്ട്
HIGHLIGHTS
- സ്വർണക്കടത്തെന്ന ‘വൻ ചതി’ക്ക് ചുക്കാൻ പിടിക്കുന്നവരെ വഞ്ചിച്ച് സമ്പന്നരാകാൻ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഡമ്മി കാപ്സ്യൂൾ, വ്യാജ സമൻസ്, അപ്രതീക്ഷിത കൂട്ടുകെട്ടുകൾ തുടങ്ങി ‘കൊടുംചതിയുടെ’ വഴികൾ പലത്. സ്വർണക്കടത്തുകാരുടെ അതി വിശ്വസ്തരായ കാരിയർമാർവരെ ഈ ചങ്ങലയുടെ കണ്ണികളാകുന്നതോടെ കള്ളക്കടത്ത് സമവാക്യങ്ങൾക്ക് താളംതെറ്റുകയാണ്.