കീറിയ ഷൂ പശ വച്ച് ഒട്ടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സിംബാബ്‍വെ ക്രിക്കറ്റ് താരം റയാൻ ബേൾ തങ്ങളെ ആരെങ്കിലും സ്പോൺസർ ചെയ്യാനുണ്ടാകുമോ എന്ന് 2021 ൽ ട്വിറ്ററിൽ ആരാഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയയിൽ വ്യാപകമായി പ്രചരിച്ചതിനൊപ്പം സിംബാബ്‍വെ ക്രിക്കറ്റ് നേരിടുന്ന തകർച്ചയും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ ജർമൻ സ്പോർട്സ് കമ്പനിയായ പ്യൂമ തങ്ങൾ ടീമിനെ സ്പോൺസർ ചെയ്യാൻ തയാറാണ് എന്നു വ്യക്തമാക്കി രംഗത്തെത്തി
HIGHLIGHTS
- സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ‘ദുരിത സൂചിക’ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ തന്നെ ഏറ്റവും മോശാവസ്ഥയിലുള്ള രാജ്യമാണ് സിംബാബ്‍വെ.. ഇതിനു പിന്നാലെയാണ് ദേശസ്നേഹം കൂട്ടാനെന്ന പേരിൽ പുതിയ നിയമം സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. വ്യാപക എതിർപ്പാണ് ഇക്കാര്യത്തിൽ ഉയർന്നിട്ടുള്ളത്. എന്താണ് സിംബാബ്‍വെയിൽ നടക്കുന്നത്?