സിഗ്നൽ തകരാറോ, പാളം തെറ്റലോ? അത്യപൂർവമായ അപകടം. ബാലസോർ ട്രെയിൻ അപകടം സംബന്ധിച്ച് റെയിൽവേ വിദഗ്ധരുടെ പ്രാഥമിക നിഗമനം ഇതാണ്. അപകടത്തിലേക്ക് നയിച്ച പല കാരണങ്ങൾ നിലവിൽ ചർച്ചയിലാണ്. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമാണു ഒഡീഷയിലെ ബാലസോറിൽ നടന്നത്. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണം പൂർത്തിയാകുന്നതു വരെ കാരണം സംബന്ധിച്ച വിവിധ സാധ്യതകൾ ചർച്ച ചെയ്യപ്പെടും. എന്നാൽ എന്തു കൊണ്ട് റെയിൽവേ അപകടങ്ങൾ തുടർക്കഥയാകുന്നുവെന്ന ചോദ്യം ഉയരുന്നു? ആരാണ് ട്രെയിനുകളുടെ സുരക്ഷയുടെ പാളം വലിക്കുന്നത്?
HIGHLIGHTS
- രാജ്യത്തെ ട്രെയിൻ യാത്രാ സുരക്ഷ സംബന്ധിച്ച് കാതലായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തി ബലസോർ ദുരന്തം
- ആധുനികതയ്ക്ക് പിന്നാലെ പായാനുള്ള ശ്രമത്തിനിടയിൽ അടിസ്ഥാന സൗകര്യ വികസനം റെയിൽവേ മറന്നോ