അതിരാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിന് സംഭവിച്ച മറവി ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2023 മേയ് 21. പതിവു യാത്രക്കാരാരുമില്ലാതെ, അവധിയുടെ ആലസ്യത്തിൽ തിരക്കില്ലാതെ വന്ന വേണാട് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതായിരുന്നു വാർത്തയായത്. മാവേലിക്കര കഴിഞ്ഞു സ്റ്റോപ്പുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിർത്താതെ പാഞ്ഞുപോയത്. സ്റ്റേഷൻ കടന്ന ട്രെയിൻ ഏറെ മുന്നിലേക്ക് പോയ ശേഷമാണ് അബദ്ധം മനസ്സിലാക്കി ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത്. തുടർന്ന് ട്രെയിൻ പിന്നിലേക്കെടുത്തു സ്റ്റേഷനിലേക്കെത്തിക്കേണ്ടി വന്നു.
HIGHLIGHTS
- ഒഡീഷയിൽ ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറിലേക്ക് അടുക്കുമ്പോൾ നാം കാണാതെ പോകുന്ന ഒരു കണക്കുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ റെയിൽപാളത്തിൽ പൊലിഞ്ഞത് ഒന്നും രണ്ടുമല്ല, ഏകദേശം 2.6 ലക്ഷം ജീവനാണ്. ട്രെയിനുകൾ കൂട്ടിമുട്ടിയോ പാളം തെറ്റിയോ അല്ല ഈ മരണങ്ങളിലേറെയും. പിന്നെ എന്താണു സംഭവിക്കുന്നത്? ഞെട്ടിക്കുന്ന ആ മരണക്കണക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ നെഞ്ചിലൂടെ ഒരു ഉരുക്കുതീവണ്ടി പായുന്ന അനുഭവമാണ്...