കേരളത്തിന്റെ അരിക്കൊമ്പൻ, തമിഴ്നാട്ടിലെ അരിശിക്കൊമ്പൻ. ഇടുക്കി ചിന്നക്കനാൽ സ്വദേശിയായ കൊമ്പൻ ഇനി ‘കളക്കാട്ടുകാരൻ’. കേരളത്തിൽ അരിയെങ്കിൽ തമിഴ്നാട്ടിൽ അരിശി. അങ്ങനെ ആ പേര് തന്നെ കൊമ്പന് അവിടെയും കിട്ടി. ഇങ്ങനെ രണ്ട് സംസ്ഥാനങ്ങളിൽ താരമായ എത്ര ഗജവീരന്മാരുണ്ടാകുമെന്ന് ചോദിച്ചാൽ, കഥകളിൽ മാത്രം ഉണ്ടാകും എന്നതായിരിക്കും ഉത്തരം. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട കേരളത്തിലുള്ളവർ തന്നെ തമിഴ്നാടിന്റെ മയക്കുവെടിക്കാരെ എതിർത്തു. കേസ് കോടതി വരെ കയറി. തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടിച്ചു കൊണ്ടുപോകുന്നത് കണ്ടപ്പോൾ കേരളത്തിൽ ചിലരുടെ എങ്കിലും കണ്ണുനിറഞ്ഞോ?.
HIGHLIGHTS
- മിഷൻ അരിക്കൊമ്പൻ പൂർത്തിയാക്കാൻ കേരള വനംവകുപ്പിന് ഒരു മാസത്തോളം വേണ്ടിവന്നെങ്കിൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ ‘അരിശിക്കൊമ്പനെ’ കാടുമാറ്റിയത് വെറും 10 ദിവസത്തിനുള്ളില്‍. കേരളത്തിൽ ‘ജനപങ്കാളിത്തംകൊണ്ട്’ ആഘോമായി മാറിയ മിഷൻ, തമിഴ്നാട് വനംവകുപ്പ് പൂർത്തിയാക്കിയത് ഒരു രാത്രി പുലരും മുൻപ്. കോടതി വരെ കയറിയ അരിക്കൊമ്പന്റെ യാത്രകകളിൽ ഒപ്പമുണ്ടായിരുന്ന മലയാള മനോരമ ഫൊട്ടോഗ്രാഫർ റെജു ആർനോൾഡ് പകർത്തിയ ചിത്രങ്ങളും തയാറാക്കിയ കുറിപ്പും