ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാഷ്ട്രീയക്കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നറിയാൻ രാജ്യത്തെ രണ്ട് നേതാക്കളുടെ നിലപാട് ശ്രദ്ധിച്ചാൽ മതി എന്ന് കളിയായി പറയാറുണ്ട്. ലോക് ജനശക്തി പാർട്ടി സ്ഥാപകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവുമാണ് ആ രണ്ടു പേർ. ഇതിൽ പാസ്വാന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും ശരിയായിരുന്നു. അങ്ങനെ ഏതു സർക്കാർ അധികാരത്തിൽ വന്നാലും പാസ്വാൻ ഒട്ടുമിക്കതിന്റെയും ഭാഗമായി. വലിയ കണക്കുകൾക്ക് പുറകേ പോകുന്ന തിരക്കിൽ നായിഡുവിന് പക്ഷേ ഇടക്കിടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാറുമുണ്ട്
HIGHLIGHTS
- ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന് ജഗൻമോഹൻ റെഡ്ഡി സർക്കാരിനെ താഴെയിറക്കാൻ ബിജെപി സഹായം വേണം, ബിജെപിക്ക് തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിനെ താഴെയിറക്കാൻ നായിഡു വേണം, ജഗൻ മോഹൻ റെഡ്ഡിക്കും ബിജെപിക്കും പരസ്പര സഹായവും വേണം. നായിഡു വീണ്ടും എൻഡിഎയിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ എന്താണ് ഇരു സംസ്ഥാനങ്ങളിലും സംഭവിക്കുന്നത്?