കേരളത്തിൽ എത്ര അരിക്കൊമ്പന്മാരുണ്ട്? ഒന്നെന്നാണ് ഉത്തരമെങ്കിൽ തെറ്റി. അരിക്കൊമ്പന്മാർ രണ്ടുണ്ട്. ചിന്നക്കനാലിലെ അരിക്കൊമ്പനാണ് സാക്ഷാൽ അരിക്കൊമ്പൻ. എന്നാൽ സുൽത്താൻ ബത്തേരിയിലുണ്ടായിരുന്നു മറ്റൊരു അരിക്കൊമ്പൻ. ചിന്നക്കനാലിലെ അരിക്കൊമ്പനെ മയക്കുവെടി വച്ച വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയതന്നെ ബത്തേരി അരിക്കൊമ്പനെ മയക്കുവെടി വച്ചു തളച്ചു. ആരാണ് ആനകളെ അരിക്കൊമ്പന്മാരാക്കുന്നത്? എങ്ങനെയാണ് അരിക്കൊമ്പന്മാർ ഉണ്ടാകുന്നത്? ഇത്തരം ഏതാനും ചോദ്യങ്ങൾ കാടുകളിൽനിന്ന് ഉയരുന്നു. ആനകളെ കുറിച്ചുള്ള പല ധാരണകളും അരിക്കൊമ്പൻ തിരുത്തുകയാണ്. ആനകളേക്കാൾ ബുദ്ധി മനുഷ്യർക്കാണെന്ന വിശ്വാസം പോലും തിരുത്തപ്പെടുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്ത് കളക്കാട് കാട്ടിലാണ് ഇപ്പോൾ അരിക്കൊമ്പൻ. അരി തിന്നാതെ കൊമ്പന് ജീവിക്കാൻ കഴിയുമോ? അതോ തിരിച്ച് ചിന്നക്കനാലിലേക്ക് വരുമോ? ചിന്നക്കനാലിലേക്ക് എത്താൻ അരിക്കൊമ്പന് തടസ്സം ആര്യങ്കാവ് ചുരമായി മാറാം. ഇത്തരത്തിൽ അരിക്കൊമ്പൻ നമുക്ക് പകർന്നുതന്ന ഒരുപാട് അറിവുകളുണ്ട്. അതു വിശദമായി പഠിക്കുകയാണ് വനംവകുപ്പും ഗവേഷകരും. ആ അറിവുകളിലൂടെ വിശദമായൊരു യാത്ര. കേൾക്കാം മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ്...
HIGHLIGHTS
- അരിക്കൊമ്പനാന നമ്മെ പഠിപ്പിച്ച ഒട്ടേറെ പുതു അറിവുകളുണ്ട്. അതു വിശദമായി പഠിക്കുകയാണ് വനംവകുപ്പും ഗവേഷകരും. കൗതുകം നിറഞ്ഞ ആ അറിവുകളിലൂടെ ഒരു യാത്ര...