‘അങ്ങനെ നമ്മൾ അതും നേടി’ എന്നാണു കെ ഫോൺ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കെ ഫോൺ കൊണ്ട് എന്താണു നേടിയതെന്ന് ഇനിയും മനസ്സിലാകാത്ത ഒട്ടേറെപ്പേരുണ്ട്. പേരിൽ ഫോൺ ഉണ്ടെങ്കിലും കെ ഫോണിനു ഫോണുമായി ബന്ധമില്ല. കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്കപ്പേരാണു കെ ഫോൺ.
HIGHLIGHTS
- വിപണിയിലെ മറ്റു പ്ലെയേഴ്സിനോടു മത്സരിച്ചു തന്നെയായിരിക്കും കെ ഫോണും താരിഫ് നിരക്ക് തീരുമാനിക്കുക. എങ്കിലും സർക്കാരിന്റേതായതിനാൽ മറ്റുള്ളവയെ അപേക്ഷിച്ചു നിരക്കു കുറവായിരിക്കും. കെ ഫോൺ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകുന്നതോടെ, സ്വകാര്യ കമ്പനികളും നിരക്കു കുറയ്ക്കാൻ നിർബന്ധിതരാകും. ഫലത്തിൽ ഇന്റർനെറ്റ് കുറേക്കൂടി വിലക്കുറവിലും വേഗത്തിലും ഉപയോക്താക്കൾക്കു ലഭ്യമാകും.