‘ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ വെറും പൊളിറ്റിക്കൽ കമ്മിഷനായി തരംതാഴുമെന്ന എന്റെ സംശയം സത്യമായി’, മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഈ നിരീക്ഷണത്തിന് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്. അതേ സമയം ആഭ്യന്തര മന്ത്രിയായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ അറസ്റ്റു ചെയ്തതെന്ന് തിരുവഞ്ചൂർ തുറന്നു പറഞ്ഞു. പഴ്സണൽ സ്റ്റാഫിലെ അംഗത്തെ അറസ്റ്റ് ചെയ്യുന്ന വിവരം ഉമ്മൻ ചാണ്ടിയെ അറിയിച്ചില്ലെന്നും സോളർ കമ്മിഷൻ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണമുണ്ടായില്ലെന്നും കെ.സി.ജോസഫ് വിമർശിച്ചിരുന്നു
HIGHLIGHTS
- ‘സോളർ കമ്മിഷൻ പൊളിറ്റിക്കൽ കമ്മിഷൻ ആകുമെന്നു ഭയന്നിരുന്നു’
- എന്നെ ഉന്നം വയ്ക്കുന്നത് മറ്റു ചിലരെ ലക്ഷ്യമിട്ട്
- തിരുവഞ്ചൂരിന്റെ തുറന്നു പറച്ചിൽ വായിക്കാം