കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകൾ. ഇടതുതുടയിലെ മാംസം മുഴുവനായി കടിച്ചെടുത്ത നിലയിൽ... നായകളുടെ ക്രൂരമായ ആക്രമണത്തിൽ മരണപ്പെട്ട ഭിന്നശേഷിക്കാരനായ 10 വയസ്സുകാരൻ നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വാചകമാണിത്. 10 മാസം മുൻപ് പേവിഷബാധയേറ്റ് മരിച്ച 12 കാരി അഭിരാമിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വാചകങ്ങളും കേരളം മറന്നിട്ടുണ്ടാവില്ല. കൈകാലുകളിലും മുഖത്തും മുറിവേറ്റ അഭിരാമിയുടെ വലതുകണ്ണിനു താഴെയും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുഖത്ത് മാത്രം ഏഴിടത്ത് മുറിവുകൾ. 2022 ൽ മാത്രം 21 പേരാണ് കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചത്.
HIGHLIGHTS
- 2022 ൽ മാത്രം 21 പേര്‍ കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചു
- കഴിഞ്ഞ വർഷം പട്ടികടിയേറ്റത് രണ്ടു ലക്ഷം പേർക്ക്
- പട്ടി കടിയേൽക്കുന്നവരിൽ 50 ശതമാനവും 15 വയസ്സിൽ താഴെയുള്ളവർ