പതിനാലു വർഷം മുൻപ് നിങ്ങൾ ഒരു രൂപയ്ക്ക് കുറച്ചു ബിറ്റ്‌കോയിൻ വാങ്ങിയെന്നു കരുതുക. ഇന്നതിന്റെ മൂല്യം വെറുതെ ഒന്നറിഞ്ഞോളൂ. ഏകദേശം 85 ലക്ഷം രൂപ. വിശ്വസിക്കാൻ കഴിയുന്നില്ലേ? 2009ൽ ബിറ്റ്കോയിനെന്ന ക്രിപ്റ്റോ കറൻസിയുടെ മൂല്യം വെറും 18 പൈസയായിരുന്നു. ഇന്നോ? 2023 ജൂൺ 14ന് ഒരു ബിറ്റ് കോയിന്റെ മൂല്യം 21,32,982 രൂപയിലെത്തി! സതോഷി നകാമോട്ടോ എന്നൊരു പേരല്ലാതെ ബിറ്റ്കോയിന്റെ പിറവിക്കു പിന്നിലുള്ള കാര്യങ്ങളെല്ലാം നിഗൂഢമാണ്. എന്താണ് യഥാർഥത്തിൽ ബിറ്റ്‍കോയിൻ? അതിസങ്കീർണമായ ബ്ലോക്ക് ചെയിൻ സാങ്കേതികത ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ അദ്ഭുത ‘കോയിന്റെ’ സുവർണകാലം കഴിഞ്ഞോ? രാജ്യാന്തരതലത്തിൽ സമ്പദ്‌വ്യവസ്ഥയിൽ ക്രിപ്റ്റോകറൻസികള്‍ എന്തു മാറ്റമാണു കൊണ്ടുവന്നത്? എന്താണ് ഇവയുടെ ഭാവി? എന്തിനാണ് ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങൾ സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നത്? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- ചിലർ പറയുന്നു ‘മൈനിങ്’ നടത്തി കോടികളുണ്ടാക്കാമെന്ന്. ചില രാജ്യങ്ങളാകട്ടെ ഇവ നിരോധിച്ചുതന്നെ കളഞ്ഞു. മറ്റു ചില രാജ്യങ്ങൾ ഇവയ്ക്കു ബദലായി ഇ–കറൻസികൾ കൊണ്ടു വരുന്നു. പറഞ്ഞുവരുന്നത് ക്രിപ്റ്റോകറൻസികളെപ്പറ്റിയാണ്, പ്രത്യേകിച്ച് ബിറ്റ്‍കോയിനെപ്പറ്റി. വിപണിയിൽ ഇന്നും നിർണായകമാണോ ഈ ‘അദൃശ്യ’ പണം? എന്താണ് ക്രിപ്റ്റോവിപണിയിൽ സംഭവിക്കുന്നത്? കയ്യില്‍ ക്രിപ്റ്റോകറന്‍സിയുണ്ടെങ്കിൽ നിങ്ങള്‍ക്കിപ്പോഴും ലാഭം കൊയ്യാനാകുമോ?