‘ബിപർ ജോയ്’ എന്ന ദുരന്തം. വീണ്ടും ഒരു ചുഴലിക്കാറ്റിന്റെ ഭീതി. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയിൽ കര തൊട്ടു. ജൂൺ 16നു രാവിലെയോടെ ഗുജറാത്തിലെ കച്ച് തീരത്തിന് 30 കിലോമീറ്റർ പടിഞ്ഞാറു വരെയെത്തി കരയിലേക്കു കയറി ശക്തി കുറഞ്ഞു തുടങ്ങിയ കാറ്റ് ഇനി ന്യൂനമർദമായി മാറി കെട്ടടങ്ങനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. രാജസ്ഥാനിലും മറ്റും ഏതാനും ദിവസം മഴ തുടരും. ഗുജറാത്ത്– കച്ച് തീരത്തെ തച്ചുടച്ച് 15നു രാത്രിയിലും 16നു പുലർച്ചെയുമായി വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രം എന്തൊക്കെയാണ്?
HIGHLIGHTS
- ബിപർജോയ് ചുഴലിക്കാറ്റ് നടത്തിയ സംഹാര താണ്ഡവം സൃഷ്ടിച്ച സാമ്പത്തിക നഷ്ടങ്ങളിൽനിന്നു കരകയറാൻ പശ്ചിമ ഗുജറാത്ത് ഇനി എത്രകാലം അത്യധ്വാനം ചെയ്യണം? വീശിയടിക്കുന്ന ചുഴലിക്കാറ്റ്, മരങ്ങളെ മാത്രമല്ല, മനുഷ്യരുടെ ഉപജീവന മാർഗങ്ങളെക്കൂടിയാണ് കടപുഴക്കുന്നത്. അതിനിടയിലും പ്രതീക്ഷ പടർത്തുന്ന ചില കാര്യങ്ങളുണ്ട്...