യുഎസിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ് ജൂൺ 21 ന് ആരംഭിക്കുകയാണ്. പ്രധാനമന്ത്രിപദത്തിൽ ഒന്‍പത് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ യുഎസിലേക്കുള്ള ആദ്യത്തെ സ്റ്റേറ്റ് വിസിറ്റ്. യുഎസിൽ അവസാനമായി ഒരു സ്റ്റേറ്റ് വിസിറ്റിന് ഇന്ത്യയിൽനിന്ന് അവസരം ലഭിച്ചത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനാണ്. 2009 നവംബർ 23 നും 25 നും ഇടയിലായിരുന്നു സന്ദർശനം. ഇത് വായിച്ചപ്പോൾ എന്തെങ്കിലും സംശയം തോന്നിയോ ? എത്രയോ വട്ടം യുഎസിലേക്ക് നരേന്ദ്ര മോദി യാത്ര ചെയ്തിരിക്കുന്നു. ബറാക് ഒബാമയുടെയും, ഡോണൾഡ് ട്രംപിന്റെയും കാലത്ത് അവർക്കൊപ്പം വൈറ്റ് ഹൗസിൽ സൗഹൃദം പങ്കിട്ടിരിക്കുന്നു.
HIGHLIGHTS
- മുന്‍ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ‘സ്റ്റേറ്റ് വിസിറ്റ്’ എന്ന വിശേഷണമാണ് മോദിയുടെ യുഎസ് സന്ദർശനത്തിനു ലഭിക്കുന്നത്. 2009 നവംബർ 23 നും 25 നും ഇടയിലായിരുന്നു മൻമോഹൻ സിങ്ങിന്റെ യുഎസ് ‘സ്റ്റേറ്റ് വിസിറ്റ്’. മോദി പലവട്ടം യുഎസിൽ എത്തിയിട്ടും, പ്രസിഡന്റ് പാർക്കുന്ന വൈറ്റ് ഹൗസിന്റെ ആതിഥേയത്വം അനുഭവിച്ചിട്ടും അതൊന്നും അപ്പോൾ യുഎസ് ഔദ്യോഗികമായി കണക്കാക്കിയിരുന്നില്ലേ എന്ന ചിന്ത ആർക്കും ഉണ്ടാവാം. എന്താണ് അതിന്റെ ഉത്തരം?