ഡോണൾഡ് ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു നരേന്ദ്ര മോദി സർക്കാരിനുണ്ടായിരുന്നത്. എന്നാൽ ട്രംപിനെ തോൽപിച്ചു ജോ ബൈഡൻ അധികാരമേറിയപ്പോൾ അത് ഇന്ത്യ–യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമോയെന്നുപോലും ആശങ്കയുണ്ടായി. ബൈഡന്റെ ഡമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും ശക്തമായ മോദിവിരുദ്ധ നിലപാടുകാരുമായിരുന്നു. എന്നാൽ ‘ട്രംപ് കാല’ത്തെപ്പോലെ സുഗമമായ ബന്ധം യുഎസുമായി തുടരാനുള്ള നടപടികൾക്ക് ഇന്ത്യതന്നെ അന്നു മുൻകയ്യെടുക്കുകയാണുണ്ടായത്. ഇതു ഗുണപരമായ ഫലമുണ്ടാക്കി.
HIGHLIGHTS
- വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ പ്രസിഡന്റ് ജോ ബൈഡന്റെ ആർഭാടവിരുന്നും സ്വീകരണവും ഏറ്റുവാങ്ങുന്ന മൂന്നാമത്തെ രാഷ്ട്രനേതാവാണു മോദി. ഫ്രഞ്ച് പ്രസിഡന്റും സൗത്ത് കൊറിയയുടെ പ്രസിഡന്റുമാണ് ഇതിനു മുൻപ് വൈറ്റ്ഹൗസിലെ സ്റ്റേറ്റ് അതിഥികളായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസിനോട് വിലപേശലിനുള്ള അവസരം ഏറ്റവും ശക്തമായ സന്ദർഭമാണിതെന്നാണു വിലയിരുത്തൽ. അതിനു കാരണങ്ങളുമുണ്ട്...