ജൂൺ 18ന് പഞ്ചാബിലെ ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു– ‘‘പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന് സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ നേരമില്ല, അദ്ദേഹം കേജ്‌രിവാളിനൊപ്പം ടൂറു പോകുന്നതിന്റെ തിരക്കിലാണ്. പഞ്ചാബിലെ ക്രമസമാധാനനില ആകെ തകർച്ചയിലാണ്...’’ ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ഉൾപ്പെടെ ഒട്ടേറെ പേർ അമിത് ഷായ്ക്കെതിരെ രംഗത്തുവന്നു. പഞ്ചാബിലെ ക്രമസമാധാനത്തെപ്പറ്റി ആശങ്കകൊള്ളുന്ന അമിത് ഷാ മണിപ്പുരിനെപ്പറ്റി എന്താണ് ഒന്നും പറയാത്തതെന്നായിരുന്നു പലരുടെയും ചോദ്യം. ബിജെപി നേതാവു കൂടിയായ സുബ്രഹ്മണ്യ സ്വാമി ഒരു പടി കൂടി മുന്നോട്ടു പോയി, അമിത് ഷായെ ആഭ്യന്തരത്തിൽനിന്ന് കയികമന്ത്രാലയത്തിലേക്കു മാറ്റണമെന്നു വരെ ട്വീറ്റ് ചെയ്തു.
HIGHLIGHTS
- മേയ് മൂന്നിനു തുടങ്ങി ജൂൺ 22ലെത്തുമ്പോൾ, 50 ദിവസം പിന്നിട്ടിട്ടും മണിപ്പുർ കലാപത്തെ അടിച്ചമർത്താൻ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ സാധിച്ചിട്ടില്ല. എന്തുകൊണ്ട്? ആരാണിതിനു പിന്നിൽ? കാണാം മനോരമ പ്രീമിയം എക്സ്പ്ലെയ്നർ വിഡിയോ