ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്ര യാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിന്റെ വിധിക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണു ലോകം. കടലിൽ സൂചി തിരയും പോലെ കഠിനമായിരുന്നു ടൈറ്റൻ കണ്ടെത്താനുള്ള ശ്രമം. ഒടുവിൽ പേടകം കണ്ടെത്തിയതാകട്ടെ സമുദ്രത്തിനടിയിൽ പൊട്ടിത്തകർന്ന നിലയിലും. ജീവന്റെ ഒരു സൂചന പോലുമുണ്ടായിരുന്നില്ല പരിസരത്ത്. പ്രതീക്ഷകളെല്ലാം അസ്തമിച്ചു.
HIGHLIGHTS
- ടൈറ്റാനിക്കുമായി ബന്ധപ്പെട്ട എന്തും ലോകം കൗതുകത്തോടെ കാണുന്നതിനാലും, ടൈറ്റൻ പേടകത്തിലെ യാത്രക്കാരുടെ പദവിയുമെല്ലാം വിഷയത്തെ വളരെ പെട്ടെന്നാണ് ലോകത്തിനു മുന്നിലെ വലിയ ചർച്ചയാക്കിയത്. ഇതിനു മുൻപു കാണാതാകുകയോ അപകടത്തിൽപ്പെടുകയോ ചെയ്ത് ലോകത്തെ ഞെട്ടിച്ച പല അന്തർവാഹിനി അപകടങ്ങളും ടൈറ്റൻ പോലെത്തന്നെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്...