മനുഷ്യനു ഭീഷണിയാകുന്ന കാട്ടുപന്നിയെയും കടുവയെയും പുലിയെയും വരെ കൊല്ലാൻ ഇവിടെ നിയമപ്രകാരം, നിയന്ത്രണങ്ങളോടെ അനുവാദമുണ്ട്. എന്നാൽ, തെരുവിൽ കുട്ടികളെ പോലും കടിച്ചുകീറി കൊല്ലുന്ന നായ്ക്കളെ വെറുതെ വിടാൻ മാത്രം ഇവിടെ നിയമങ്ങൾ ശഠിക്കുന്നത് എന്തിനാണ്? കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ കൊല്ലുന്നതല്ലാതെ മറ്റെന്താണു പ്രതിരോധ മാർഗം എന്ന് ഏതൊരു അച്ഛനും അമ്മയും ചിന്തിച്ചു പോകുന്നതു സ്വാഭാവികം.
HIGHLIGHTS
- തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ തന്നെ, ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പുതിയ ഒരു നിയമവഴി കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ക്രിമിനൽ നടപടി ചട്ടത്തിലെ 133–ാം വകുപ്പാണ് സർക്കാർ കണ്ടെത്തിയ പോംവഴി. എന്നാൽ, ഈ വഴിക്കും വിലങ്ങുതടിയാകാൻ കോടതിയും ഉത്തരവുകളും വരുമോയെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയ പൊതുജനം.