അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റഷ്യയിൽ അരങ്ങേറിയത്. ദശാബ്ദങ്ങളായി യുഎസിനോ നാറ്റോ സഖ്യകക്ഷികൾക്കോ സാധിക്കാത്ത, ചിന്തിക്കാൻ പോലും കഴിയാത്ത സാഹസിക കൃത്യത്തിനാണ് ഒരു സംഘം കൂലിപ്പടയാളികൾ തുടക്കമിട്ടത്. റഷ്യയിലെ വാഗ്നർ ഗ്രൂപ്പ് എന്ന അതിക്രൂരന്മാരായ കൂലിപ്പടയാളികള്‍ പോറ്റിവളർത്തിയ റഷ്യയുടെ ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ട് പടനയിക്കുകയായിരുന്നു, ഭസ്മാസുരനെപ്പോലെ. തികച്ചും നാടകീയ സംഭവങ്ങളാണ് പിന്നീട് റഷ്യയിൽ അരങ്ങേറിയത്
HIGHLIGHTS
- ലോകത്തെ മുഴുവൻ അമ്പരപ്പിച്ച, മണിക്കൂറുകൾ മുൾമുനയിലാക്കിയ ‘അട്ടിമറി’ നീക്കം അവസാനിച്ചു. എന്താണ് വാഗ്നർ ഗ്രൂപ്പ്? എന്തിനാണ് പുട്ടിനെ വെല്ലുവിളിച്ചുകൊണ്ട് കൂലിപ്പട്ടാളം രംഗത്തുവന്നത്?