അടുത്തിടെയാണ്; മധ്യപ്രദേശിൽ വലിയൊരു ചടങ്ങ് നടക്കുന്നു. ഉച്ചത്തിൽ ‘ജയ് ശ്രീറാം’ വിളികളും ‘ഹനുമാൻ ചാലിസ’ ചൊല്ലലുമെല്ലാം ഉയർന്നു കേൾക്കാം. ഈ വർഷം ഒടുവിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായതിനാൽ ബിജെപിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പരിപാടി ആണെന്നായിരിക്കും തോന്നുക. എന്നാൽ ഇത് നടന്നത് കോൺഗ്രസ് ആസ്ഥാനത്താണ്.
HIGHLIGHTS
- മധ്യപ്രദേശിൽ തിരഞ്ഞെടുപ്പു കാഹളം ഉയരുന്നു. ബിജെപിയുടെ ഹിന്ദുത്വത്തെ അതേ നാണയത്തിൽ നേരിടാൻ കോൺഗ്രസ്. വാസ്തവത്തിൽ മരണപോരാട്ടത്തിന്റെ മധ്യത്തിലാണ് ബിജെപിയും കോൺഗ്രസും