കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലായിരുന്നു എൻസിപി നേതാവ് ഛഗൻ ഭുജ്ബലിന്റെ 75-ാം ജന്മദിനാഘോഷം. ശരത് പവാർ മുതൽ ഉദ്ധവ് താക്കറെ വരെ അണിനിരന്ന വേദിയിൽ എല്ലാവരും ഭുജ്ബലിനെ അഭിനന്ദിച്ചു. അതിലൊരാൾ അജിത് പവാറായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- "ശിവസേനയിൽ ഏക്നാഥ് ഷിൻഡെ വിഭാഗം പിളർപ്പുണ്ടാക്കിയപ്പോൾ എംഎൽഎമാരെ കൂടെ നിർത്താൻ താക്കറെ, ഭുജ്ബലിന്റെ സേവനം തേടിയിരുന്നെങ്കിൽ ആ എംഎൽമാരൊന്നും പോവുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകളും കഴിവും അത്രയധികമാണ്". അജിത് പവാർ ഇതു പറഞ്ഞിട്ട് എട്ടുമാസം കഴിഞ്ഞില്ല.
HIGHLIGHTS
- 2019 മുതൽ മഹാരാഷ്ട്ര രാഷ്ട്രീയ കൊടുങ്കാറ്റിലാണ്. ദശകങ്ങൾ നീണ്ട ബിജെപി–ശിവസേന ബന്ധം തകർന്നതിനു പിന്നാലെ അസാധാരണമായ സേന–എൻസിപി–കോൺഗ്രസ് സർക്കാരിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. ശിവസേനയുടെ തകർച്ച ബിജെപി–ഷിൻഡെ സർക്കാരുണ്ടാക്കിയിട്ടും അത്ഭുതങ്ങൾ അവസാനിച്ചില്ല. അതിന്റെ ഏറ്റവുമൊടുവിലുത്തേതാണ് എൻസിപിയിലെ പൊട്ടിത്തെറി